Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാമുന്നറിയിപ്പ്

കടല്‍ പ്രക്ഷുബ്ധമാകും; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാമുന്നറിയിപ്പ്
അറബിക്കടലിന്‍റെ കേരള തീരത്തിന്‍റെ തെക്കുകിഴക്കൻ ഭാഗത്ത് ഒക്ടോബർ ആറിന് ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 6 മുതൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്. സംസ്ഥാനത്ത് 7, 8 തീയതികളിൽ ന്യൂനമര്‍ദം ശക്തിപ്പെട്ട് അറബിക്കടലിന്‍റെ വടക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമർദത്തെ തുടർന്ന് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ അറബിക്കടലിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദേശം നൽകി. തീരദേശ ഗ്രാമങ്ങൾ, തുറമുഖങ്ങൾ, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങൾ, തീരപ്രദേശത്തെ ജനപ്രതിനിധികൾ, മത്സ്യബന്ധനവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ എന്നിവർ ഈ മുന്നറിയിപ്പ് എത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുന്നതിനു ഫിഷറീസ് വകുപ്പിനോടു നിർദേശിച്ചു. ദീർഘനാളത്തേക്ക് അറബിക്കടലിൽ മത്സ്യബന്ധനത്തിനു പോയവരെ അഞ്ചിന് മുമ്പ് തീരത്ത് എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇന്നു മുതൽ കടലിൽ പോകുന്നവർ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബർ 5ന് മുമ്പ് തീരത്തെത്താൻ നിർദേശിക്കണം. കടൽ ആംബുലൻസുകളും അടിയന്തര രക്ഷാപ്രവർത്തന ബോട്ടുകളും സജ്ജമാക്കാനും ഫിഷറീസ് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 6 മുതൽ മത്സ്യബന്ധനത്തിന് പോകരുതെന്നു തീരദേശങ്ങളിൽ അറിയിപ്പ് നൽകാൻ തീരദേശ പൊലീസിനും മറൈൻ എൻഫോഴ്‌സ്‌മെന്‍റിനും നിർദേശം നൽകി.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in