Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

എച്ച്എഎല്ലിന്‍റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത പ്രതിരോധമന്ത്രി ജീവനക്കാരോട് ഖേദം പ്രകടിപ്പിക്കണം

എച്ച്എഎല്ലിന്‍റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത പ്രതിരോധമന്ത്രി ജീവനക്കാരോട് ഖേദം പ്രകടിപ്പിക്കണം
എച്ച്എഎല്ലിന്‍റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത പ്രതിരോധമന്ത്രി ജീവനക്കാരോട് ഖേദം പ്രകടിപ്പിക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. യുദ്ധവിമാനങ്ങൾ നിർമ്മിക്കാനുള്ള യോഗ്യത എച്ച്എഎല്ലിന് മാത്രമെന്നും സ്ഥാപനത്തിന് വേണ്ടി പോരാടുമെന്നും രാഹുൽ പറഞ്ഞു. ബെംഗലൂരുവിൽ എച്ച്എഎൽ ജീവനക്കാരുമായി നടത്തിയ സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു രാഹുൽ ഗാന്ധി. 70 വർഷത്തെ അനുഭവ സമ്പത്തുളള എച്ച്എഎല്ലിനെ തഴഞ്ഞതിലൂടെ രാജ്യത്തെ സ്‌നേഹിക്കുന്നവരുടെ വികാരങ്ങളെ കേന്ദ്ര സർക്കാർ വൃണപ്പെടുത്തിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എച്ച്എഎല്ലിന്‍റെ കാര്യക്ഷമതയെ ചോദ്യം ചെയ്ത പ്രതിരോധമന്ത്രി ജീവനക്കാരോട് ഖേദം പ്രകടിപ്പിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ പുരോഗതിയിൽ ചരിത്രപ്രധാന്യമുള്ള സ്ഥാനമാണ് എച്ച്എഎല്ലിന്‍റേത്. പൊതുമേഖല രാജ്യത്തിന്‍റെ നട്ടെല്ലാണെന്നും അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പം നിൽക്കുമെന്നും രാഹുൽ വ്യക്തമാക്കി. യുദ്ധ വിമാന നിർമാണ ഇടപാടിൽ നിന്നും എച്ച്എഎല്ലിനെ ഒഴിവാക്കിയതിനുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാഹുൽ ഗാന്ധി ജീവനക്കാരുമായി ബെംഗലൂരുവിൽ കൂടിക്കാഴ്ച നടത്തിയത്. https://youtu.be/GySeVFVNkNk

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in