Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും നല്‍കുക; പൊതുജനങ്ങളോടും പാര്‍ട്ടിപ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി

കുടിയേറ്റ തൊഴിലാളികള്‍ക്ക്  ഭക്ഷണവും അഭയവും നല്‍കുക; പൊതുജനങ്ങളോടും പാര്‍ട്ടിപ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:   ലോക്ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്ക് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. പൊതുജനങ്ങളോടും പാര്‍ട്ടിപ്രവര്‍ത്തകരോടും ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. 'ഇന്ന് നമ്മുടെ നൂറു കണക്കിന് സഹോദരി സഹോദരന്മാര്‍ വിശന്നു വലഞ്ഞ് കുടുംബത്തോടൊപ്പം അവരുടെ ഗ്രാമങ്ങളിലേക്ക് നീങ്ങുകയാണ്. അവരുടെ ഈ കഠിനമായ യാത്രയിൽ നിങ്ങളില്‍ മതിയായ കഴിവുള്ളവര്‍  ഭക്ഷണവും വെള്ളവും അഭയവും അവര്‍ക്ക് നല്‍കണം.' രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഈ സഹായം പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. https://twitter.com/RahulGandhi/status/1243746323041357824

Related articles

See all
Popular News

കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ മാനങ്ങൾ; ലൈംഗികവിദ്യാഭ്യാസവും ഡിജിറ്റൽ സുരക്ഷയും പാഠ്യപദ്ധത...

Popular News

കാറിനുനേരെ വെടിവയ്പ്പ്; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ടൈഗർ ഷ്റോഫ്, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പു...

Popular News

ഡൽഹിയിലെ സി.ജെ.പി പ്രതിഷേധം മറ്റൊരു സ്വാതന്ത്ര്യസമരം; ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് നടൻ...

Popular News

മുംബൈയിൽ ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പ്പ്; താരം അത്ഭുതകരമായി രക്ഷപ്പെട...

Save your stories

Sign in