Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡല്‍ഹിയില്‍ പോലീസ് നരനായാട്ട്; രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കസ്റ്റഡിയില്‍; തറയിലിട്ട് വലിച്ചിഴച്ചു; പരിക്ക്

ഡല്‍ഹിയില്‍ പോലീസ് നരനായാട്ട്; രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കസ്റ്റഡിയില്‍; തറയിലിട്ട് വലിച്ചിഴച്ചു; പരിക്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഡല്‍ഹി പോലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. മൂന്ന് മണിക്കൂറിലധികം നീണ്ട ഉപരോധത്തിന് ശേഷമായിരുന്നു പോലീസിന്റെ അതിക്രമം. പോലീസിന്റെ കൈയേറ്റത്തില്‍ രാഹുല്‍ ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. രാഹുലിന് പുറമെ പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കര്‍ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തുടങ്ങിയ പ്രമുഖ നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു നീക്കി.



പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ധര്‍ണയിരുന്ന കോണ്‍ഗ്രസ് എം.പിമാരെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും പോലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്. വനിതാ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ പോലീസ് അതിക്രമമുണ്ടാവുകയും നിരവധി എം.പിമാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടുതല്‍ പ്രവര്‍ത്തകരും നേതാക്കളും സമരസ്ഥലത്തേക്ക് എത്തിയതോടെയാണ് കേന്ദ്രസേനയെയും ഡല്‍ഹി പോലീസിനെയും ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ കൂട്ട അറസ്റ്റിലേക്ക് കടന്നത്.

നേരത്തെ, സമരം അവസാനിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നേരിട്ടെത്തി രാഹുല്‍ ഗാന്ധിയുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജിവെക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. മന്ത്രി മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വന്‍ പോലീസ് സന്നാഹം സ്ഥലത്തെത്തി അടിച്ചമര്‍ത്തല്‍ തുടങ്ങിയത്.



വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെ ഡല്‍ഹി പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് നടന്ന സമരത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും പങ്കെടുത്തിരുന്നു. സി.ജെ.പി പ്രതിഷേധത്തിന് നേരെ നടന്ന അടിച്ചമര്‍ത്തലിന് ഉത്തരവാദികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും ഉടന്‍ രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. 

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in