Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇ20 പെട്രോള്‍ വിവാദം: 'ജനങ്ങളെ ചൂഷണം ചെയ്യുന്നു'; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഇ20 പെട്രോള്‍ വിവാദം: 'ജനങ്ങളെ ചൂഷണം ചെയ്യുന്നു'; കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ഇ20 പെട്രോളിനെച്ചൊല്ലി രാജ്യത്ത് വർദ്ധിച്ചുവരുന്ന ബുദ്ധിമുട്ടിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഉയർന്ന എഥനോൾ മിശ്രിതം ഉപയോഗിക്കാൻ നിർബന്ധിതരായതിന് ശേഷം എഞ്ചിൻ തകരാറുകൾ, കുറഞ്ഞ മൈലേജ്, ഉയർന്ന റിപ്പയറിംഗ് ചെലവുകൾ എന്നിവ നേരിടേണ്ടി വരുന്നു എന്ന് ആരോപിച്ച് വാഹന ഉടമകളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്റെ ഇന്ധന നയം "ജനങ്ങളുടെ വാഹനങ്ങൾ നശിപ്പിക്കുകയാണ്" എന്ന് അദ്ദേഹം ആരോപിച്ചത്.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ, ഇ20 പെട്രോൾ വിഷയം വലിയൊരു ജനകീയ പ്രശ്നമാണെന്ന് വിശേഷിപ്പിച്ച രാഹുൽ ഗാന്ധി, കോൺഗ്രസ് ഇത് ശക്തമായി ഏറ്റെടുക്കുമെന്നും വ്യക്തമാക്കി. "ഇ-20 വിഷയം വളരെ വലിയൊരു പ്രശ്നമാണ്... സാധാരണയായി, 'പരിപ്പിൽ എന്തോ പണിപറ്റിയിട്ടുണ്ട്' എന്നാണ് നമ്മൾ പറയാറുള്ളത്. എന്നാൽ ഇവിടെ, പരിപ്പ് മുഴുവൻ അഴുക്കാണ്," സിസ്റ്റത്തിൽ തന്നെയാണ് പ്രശ്നം എന്ന് സൂചിപ്പിച്ചുകൊണ്ട് ഒരു ഹിന്ദി ശൈലി ഉപയോഗിച്ച് അദ്ദേഹം പറഞ്ഞു.

"നിങ്ങൾ വിഷമിക്കേണ്ടതില്ല, ഈ വിഷയം ഞങ്ങൾ വൻതോതിൽ ഏറ്റെടുക്കാൻ പോകുകയാണ്. കാരണം ഇത് ജനങ്ങളുടെ കാറുകളും സ്‌കൂട്ടറുകളും തകർക്കുകയും, അവരുടെ ജീവിതം നശിപ്പിക്കുകയും ചെയ്യുന്നു. ഇത് യഥാർത്ഥത്തിൽ അവരിൽ നിന്ന് നേരിട്ടുള്ള കൊള്ളയടിക്കലാണ്," രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

രാജ്യത്തെ തയ്യാറെടുപ്പുകളെക്കാൾ വേഗത്തിലാണ് ഇ20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) നടപ്പിലാക്കിയതെന്നും, ഇത് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നു എന്നും ഉന്നയിച്ച് വാഹന ഉടമകളിൽ നിന്ന് പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് നരേന്ദ്ര മോദി സർക്കാരിനെതിരെ അദ്ദേഹം രംഗത്തുവന്നിരിക്കുന്നത്.


Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in