ന്യൂഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുന്നില് നടന്ന പ്രതിഷേധങ്ങള്ക്കൊടുവില് പോലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും വിട്ടയച്ചു. മൂന്നര മണിക്കൂറോളം നീണ്ട കസ്റ്റഡിക്ക് ശേഷമാണ് നേതാക്കളെ ഡല്ഹി പോലീസ് മോചിപ്പിച്ചത്. ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം. മോചിതനായതിന് പിന്നാലെ, പോലീസ് അതിക്രമവും വിദ്യാര്ത്ഥികളുടെ പ്രശ്നങ്ങളും സഭയ്ക്കുള്ളില് ശക്തമായി ഉന്നയിക്കുമെന്ന് രാഹുല് ഗാന്ധി വ്യക്തമാക്കി.
സി.ജെ.പി നടപ്പിലാക്കിയ പ്രതിഷേധത്തിനിടെ വിദ്യാര്ത്ഥികള്ക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തില് പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് രാഹുല് ഗാന്ധിയുടെ നേതൃത്വത്തില് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില് പ്രക്ഷോഭം ആരംഭിച്ചത്. സമരം കനത്തതോടെ സ്ഥലത്തെത്തിയ പോലീസ് സന്നാഹം നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു.
മൂന്നര മണിക്കൂര് നീണ്ട കസ്റ്റഡിക്ക് ശേഷം രാഹുല് ഗാന്ധിയെയും പ്രിയങ്കയെയും വിട്ടയച്ചു; വിഷയം പാര്ലമെന്റില് ഉന്നയിക്കുമെന്ന് രാഹുൽ