Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാപ്പാ പ്രതി ബിജെപി കൗണ്‍സിലര്‍ ആർ. സുഗതന് അനുകൂലമായി കത്ത് നൽകിയ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയ്ക്ക് സസ്പെൻഷൻ

കാപ്പാ പ്രതി ബിജെപി കൗണ്‍സിലര്‍ ആർ. സുഗതന് അനുകൂലമായി കത്ത് നൽകിയ തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയ്ക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭാ കൗൺസിലർ ആർ. സുഗതനെ അയോഗ്യതയിൽ നിന്ന് സംരക്ഷിക്കാൻ കത്ത് നൽകിയ സംഭവത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്രയെ സസ്പെൻഡ് ചെയ്തു. വകുപ്പ് മന്ത്രിയുടെ കൃത്യമായ നിർദ്ദേശം മറികടന്നുകൊണ്ടാണ് ഉദ്യോഗസ്ഥ കത്ത് നൽകിയതെന്ന് സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിയുന്ന പ്രതിക്ക് നിയമപരമായി അർഹതയില്ലാത്ത ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ ഫയലുകളിൽ ദുരുദ്ദേശപരമായി മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്തിയെന്നാണ് സസ്പെൻഷൻ ഉത്തരവിലെ പ്രധാന കണ്ടെത്തൽ.

പോലീസ് സംരക്ഷണത്തോടെ പരോളിലിറങ്ങി കൗൺസിൽ യോഗത്തിൽ പങ്കെടുക്കാൻ അനുമതിയുണ്ടോ എന്ന സുഗതന്റെ ചോദ്യത്തിന് മറുപടി നൽകുന്നതിലാണ് ഉദ്യോഗസ്ഥ വീഴ്ച വരുത്തിയത്. 'പരോൾ ലഭിക്കില്ല' എന്ന് മാത്രം മറുപടി നൽകേണ്ടതിന് പകരം, കൗൺസിലിൽ അവധി അപേക്ഷ നൽകി അത് വോട്ടെടുപ്പിലൂടെ പാസാക്കിയാൽ അംഗത്വം സുരക്ഷിതമാക്കാം എന്ന വഴി കൂടി ഉദ്യോഗസ്ഥ കത്തിലൂടെ നിർദ്ദേശിക്കുകയായിരുന്നു. തദ്ദേശ വകുപ്പ് നൽകിയ കത്ത് അതേപടി കൈമാറിയതിൽ ആഭ്യന്തര മന്ത്രിക്കും വിയോജിപ്പുണ്ടായിരുന്നു. നിലവിൽ ആഭ്യന്തര വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണ്.


Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in