Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന അവകാശവാദം തിരുത്തി ആര്‍. ശ്രീലേഖ

പിഎം ശ്രീ പദ്ധതി: മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്ന അവകാശവാദം തിരുത്തി ആര്‍. ശ്രീലേഖ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് നല്‍കിയ തെറ്റായ പ്രസ്താവന അതേ വേദിയില്‍ തിരുത്തി ആര്‍. ശ്രീലേഖ. പിഎം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു എന്ന പരാമര്‍ശമാണ് മാധ്യമപ്രവര്‍ത്തകരുടെ മറുചോദ്യങ്ങള്‍ക്ക് മുന്നില്‍ ശ്രീലേഖയ്ക്ക് വേദിയില്‍ വെച്ച് തന്നെ തിരുത്തേണ്ടി വന്നത്.

പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നായിരുന്നു ആര്‍. ശ്രീലേഖ ആദ്യം അവകാശപ്പെട്ടത്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്നും, മുന്നണിയുമായി കൂടി ആലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂ എന്നല്ലേ മുഖ്യമന്ത്രി പറഞ്ഞിരുന്നതെന്നുമുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഉയര്‍ന്നതോടെ ശ്രീലേഖ നിലപാട് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് തങ്ങള്‍ കരുതിയതെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം.

പദ്ധതിയുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താന്‍ സാധിക്കാതെ പോയ ആര്‍. ശ്രീലേഖയ്ക്ക് മറ്റ് നിര്‍ണായക ചോദ്യങ്ങളിലും മറുപടി നല്‍കാനായില്ല. പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെക്കാത്തതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് തടഞ്ഞുവെക്കുന്നത് ശരിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടും പ്രതികരിക്കാന്‍ അവര്‍ തയ്യാറായില്ല.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in