Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

വ്യത്യസ്ത വേഷപ്പകർച്ചകളിൽ ആർ. മാധവൻ; ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’ ഓഗസ്റ്റ് 7 മുതൽ തിയറ്ററുകളിൽ

വ്യത്യസ്ത വേഷപ്പകർച്ചകളിൽ ആർ. മാധവൻ; ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’ ഓഗസ്റ്റ് 7 മുതൽ തിയറ്ററുകളിൽ

ഇന്ത്യയിലെ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവെന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതവും ബ്രിട്ടിഷ് ഭരണകാലത്ത് അദ്ദേഹം ശാസ്ത്രജ്ഞനെന്ന നിലയിൽ നടത്തിയ പോരാട്ടങ്ങളും പ്രമേയമാക്കുന്ന ‘ജിഡിഎൻ: എഡിസൺ ഓഫ് ഇന്ത്യ’ ഓഗസ്റ്റ് 7ന് തിയറ്ററുകളിലെത്തും. വ്യത്യസ്ത വേഷപ്പകർച്ചകളിലൂടെ ആർ. മാധവൻ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്ന ചിത്രം പാൻ ഇന്ത്യൻ റിലീസായാണ് പ്രദർശനത്തിനെത്തുന്നത്.

പ്രമുഖ പരസ്യ സംവിധായകനും നവാഗതനുമായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആർ. മാധവനാണ്.

‘റോക്കട്രി: ദ് നമ്പി ഇഫക്റ്റ്’ എന്ന ചിത്രത്തിന് 2022ലെ മികച്ച ഫീച്ചർ ഫിലിമിനുള്ള ദേശീയ പുരസ്കാരം നേടിയതിന് ശേഷം വർഗീസ് മൂലൻ പിക്‌ചേഴ്‌സ്, ട്രൈകളർ ഫിലിംസ്, മീഡിയ മാക്സ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവരാണ് നിർമ്മാതാക്കൾ. സോണൽ പണ്ടേയും സഞ്ജയ് ബെക്ടറും സഹനിർമാതാക്കളാണ്.

മാധവനൊപ്പം പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. അരവിന്ദ് കമലനാഥൻ ഛായാഗ്രാഹകനായും ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. മുരളീധരൻ സുബ്രഹ്മണ്യം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.

കേരളത്തിൽ 100 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം, ലോകമെമ്പാടുമായി 32 രാജ്യങ്ങളിലായി ചിത്രം പ്രദർശനത്തിനെത്തും.

പ്രമോഷൻ കൺസൾട്ടന്റ്: മിഥുൻ മുരളി

ഡിജിറ്റൽ മാർക്കറ്റിങ്:ലിറ്റിൽ ഫ്രെയിംസ് എന്റർടെയ്ൻമെന്റ്

വാർത്താ പ്രചരണം: പി. ശിവപ്രസാദ്


Related articles

See all
Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Popular News

ബോക്സ് ഓഫീസിൽ റെക്കോർഡ് കൊടുങ്കാറ്റായി ‘ജയിലർ 2’; പ്രീ-സെയിലിൽ 50 കോടി തികയ്ക്കാൻ രജനി പടം

Save your stories

Sign in