Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അഭിഷേക് ശര്‍മ്മ അപകടകാരിയായ ബാറ്റര്‍, ഒപ്പം നില്‍ക്കണം': പിന്തുണച്ച് ആര്‍ അശ്വിന്‍

'അഭിഷേക് ശര്‍മ്മ അപകടകാരിയായ ബാറ്റര്‍, ഒപ്പം നില്‍ക്കണം': പിന്തുണച്ച് ആര്‍ അശ്വിന്‍
ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയ്ക്ക് പിന്തുണയുമായി ആര്‍. അശ്വിന്‍. താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്ന സാഹചര്യത്തിലാണ് അഭിഷേകിന്റെ ബാറ്റിംഗ് ശൈലിയെയും കഴിവിനെയും പ്രകീര്‍ത്തിച്ച് അശ്വിന്‍ രംഗത്തെത്തിയത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ നിലപാട് വ്യക്തമാക്കിയത്. 'അഭിഷേകിന്റെ കളിയില്‍ സാങ്കേതികമായ പ്രശ്‌നങ്ങളൊന്നുമില്ല. അവന്‍ എപ്പോഴും ഈ ആക്രമണ ശൈലിയിലാണ് കളിക്കാറുള്ളത്. തുടര്‍ച്ചയായി മൂന്ന് തവണ റണ്ണൊന്നുമെടുക്കാതെ പുറത്തായത് അവനെ ലക്ഷ്യം വെക്കാന്‍ വിമര്‍ശകര്‍ക്ക് അവസരം നല്‍കിയേക്കാം. എന്നാല്‍ ടി20യില്‍ അവന്‍ എത്രത്തോളം അപകടകാരിയായ ബാറ്ററാണെന്ന് നമുക്കറിയാം. അവന്‍ താളം കണ്ടെത്തിയാല്‍ പവര്‍പ്ലേയില്‍ എതിരാളികളെ തകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ്. ഇപ്പോള്‍ അവനെ ടീമില്‍ നിന്ന് മാറ്റേണ്ട സാഹചര്യമില്ല,' അശ്വിന്‍ പറഞ്ഞു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെ 17 റണ്‍സിന് പരാജയപ്പെടുത്തി പരാജയമറിയാത്ത കുതിപ്പ് തുടരുകയാണ് ഇന്ത്യ. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 194 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഡച്ച് പടയ്ക്ക് 176 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഫെബ്രുവരി 22-ന് അഹമ്മദാബാദില്‍ നടക്കുന്ന സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. തുടര്‍ച്ചയായി പരാജയപ്പെടുന്ന അഭിഷേക് ശര്‍മ്മയെ തന്നെ ഇന്ത്യ ഓപ്പണറായി നിലനിര്‍ത്തുമോ അതോ ആരാധകര്‍ ആഗ്രഹിക്കുന്നത് പോലെ സഞ്ജു സാംസണിന് ഓപ്പണിംഗില്‍ അവസരം നല്‍കുമോ എന്നതാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in