Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

യുവേഫ സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തി പി.എസ്.ജി; ആസ്റ്റണ്‍ വില്ലയെ തകര്‍ത്തത് 2-1ന്

യുവേഫ സൂപ്പര്‍ കപ്പ് കിരീടം നിലനിര്‍ത്തി പി.എസ്.ജി; ആസ്റ്റണ്‍ വില്ലയെ തകര്‍ത്തത് 2-1ന്

സാല്‍സ്ബര്‍ഗ്: ആസ്റ്റണ്‍ വില്ലയുടെ ശക്തമായ വെല്ലുവിളി മറികടന്ന് പിഎസ്ജി തുടര്‍ച്ചയായ രണ്ടാം വര്‍ഷവും യുവേഫ സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കി. ഓസ്ട്രിയയിലെ റെഡ് ബുള്‍ അറീനയില്‍ നടന്ന ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ 2-1 നാണ് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പി.എസ്.ജി വിജയം നേടിയത്. 62-ാം മിനിറ്റില്‍ ഡെസിറെ ദൂവേ നേടിയ ഗോളാണ് ഫ്രഞ്ച് വമ്പന്മാര്‍ക്ക് വിജയം സമ്മാനിച്ചത്.

മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഖ്വിച ക്വാരത്സ്‌ഖേലിയയുടെ മനോഹരമായ ഗോളിലൂടെ പി.എസ്.ജി ആദ്യ മുന്നേറ്റം നടത്തി. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റില്‍ 17-കാരന്‍ സ്‌ട്രൈക്കര്‍ ബ്രയാന്‍ മാഡ്‌ജോയിലൂടെ ആസ്റ്റണ്‍ വില്ല ഒപ്പമെത്തി. ജോണ്‍ മക്ഗിന്റെ ക്രോസ് വോളിയിലൂടെ വലയിലെത്തിച്ചാണ് ഇംഗ്ലണ്ട് അണ്ടര്‍-17 താരം ചരിത്രത്താളുകളില്‍ ഇടംനേടിയത്. യുവേഫ സൂപ്പര്‍ കപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും മാഡ്‌ജോ സ്വന്തമാക്കി. മെറ്റ്‌സില്‍ നിന്ന് 10 ദശലക്ഷം പൗണ്ടിന് ടീമിലെത്തിച്ച മാഡ്‌ജോയെ ഫിഫ വിലക്കിയതിനെ തുടര്‍ന്ന് എട്ട് മാസത്തെ നിയമപോരാട്ടത്തിനൊടുവില്‍ കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്പോര്‍ട്‌സിന്റെ  അനുകൂല വിധിയിലൂടെയാണ് വില്ലയ്ക്ക് വേണ്ടി കളത്തിലിറക്കാന്‍ കഴിഞ്ഞത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

രണ്ടാം പകുതിയില്‍ തിരിച്ചടിച്ച പി.എസ്.ജി 62-ാം മിനിറ്റില്‍ മത്സരത്തിലെ നിര്‍ണായക ഗോള്‍ കണ്ടെത്തി. ഓഫ്സൈഡിനായുള്ള വി.എ.ആര്‍ പരിശോധനയ്ക്ക് ശേഷം റഫറി ഗോള്‍ അനുവദിക്കുകയായിരുന്നു. ആസ്റ്റണ്‍ വില്ല തിരിച്ചടിക്കാന്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും പി.എസ്.ജി ഗോള്‍കീപ്പര്‍ മത്വെ സഫനോവിന്റെ മികച്ച സേവുകള്‍ അവര്‍ക്ക് വില്ലനായി. തോല്‍വിയോടെ ആസ്റ്റണ്‍ വില്ല പരിശീലകന്‍ ഉനായ് എംറിക്ക് ഇത് നാലാം സൂപ്പര്‍ കപ്പ് ഫൈനല്‍ തിരിച്ചടിയായി. മുന്‍പ് സെവിയ്യ, വിയ്യ റയല്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ചപ്പോഴും അദ്ദേഹം സൂപ്പര്‍ കപ്പില്‍ പരാജയപ്പെട്ടിരുന്നു. മത്സരത്തില്‍ റഫറിയായി പ്രവര്‍ത്തിച്ച സോമാലിയയുടെ ഒമര്‍ അര്‍താന്‍ മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി. യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന ആദ്യ യൂറോപ്യനല്ലാത്ത റഫറിയായി അദ്ദേഹം മാറി. 

Related articles

See all
Popular News

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; മുഖ്യപരിശീലകൻ മഹേല ജയവർധനെ പടിയിറങ്ങുന്നു

Popular News

ഇന്ത്യൻ ക്രിക്കറ്റിൽ ഇതുവരെ കാണാത്ത നീക്കം; സ്വന്തം ചെലവിൽ നെറ്റ് ബൗളർമാരുമായി ശുഭ്മാൻ ഗിൽ...

Popular News

പരമ്പര ആർക്ക്? ചിന്നസ്വാമിയിൽ ഇന്ന് ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ജീവന്മരണ പോരാട്ടം

Popular News

ഷമി പുറത്ത്, ഗിൽ നായകൻ! ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

Save your stories

Sign in