Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അവര്‍ ഭീരുക്കളാണ്, കേന്ദ്രം ഞങ്ങളെ ഭയക്കുന്നു': കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി

'അവര്‍ ഭീരുക്കളാണ്, കേന്ദ്രം ഞങ്ങളെ ഭയക്കുന്നു': കേന്ദ്രത്തിനെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്നില്‍ നടന്ന പ്രക്ഷോഭത്തിനൊടുവില്‍ പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. കേന്ദ്ര ഭരണകൂടം ഭയന്നിരിക്കുകയാണെന്നും തങ്ങള്‍ക്ക് കേന്ദ്രത്തെ ഭയമില്ലെന്നും പ്രിയങ്ക തുറന്നടിച്ചു. 

'അവര്‍ ഭീരുക്കളാണ്, അവര്‍ ഭയന്നിരിക്കുകയാണ്. ഞങ്ങള്‍ അവരെ ഭയക്കുന്നില്ല, മറിച്ചവര്‍ ഞങ്ങളെയാണ് ഭയപ്പെടുന്നത്'- പോലീസ് കസ്റ്റഡിയില്‍ കൊണ്ടുപോകുന്നതിനിടെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് സംസാരിക്കവേ പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. സി.ജെ.പി നടപ്പിലാക്കിയ പാര്‍ലമെന്റ് മാര്‍ച്ചിന് നേരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ തുടങ്ങിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി. വേണുഗോപാല്‍ തുടങ്ങിയ മുന്‍നിര നേതാക്കളും നിരവധി എം.പിമാരും പ്രവര്‍ത്തകരും സമരമുഖത്തുണ്ടായിരുന്നു. 

പ്രതിഷേധം ശക്തമായതോടെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമാധാന ചര്‍ച്ചകള്‍ക്കായി എത്തിയെങ്കിലും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച പരാജയപ്പെടുകയായിരുന്നു. മന്ത്രി മടങ്ങിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കളെയും എം.പിമാരെയും ഡല്‍ഹി പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in