Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിഎംജിഎസ്‌വൈ പദ്ധതിയിലെ റോഡുകളുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണം: പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ: ജില്ലയിലെ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന (PMGSY) പദ്ധതിക്ക് കീഴിലുള്ള മുഴുവന്‍ റോഡുകളുടെയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍  പ്രിയങ്ക ഗാന്ധി എം.പി നിര്‍ദ്ദേശിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കല്ലോടി - വെള്ളമുണ്ട - തോട്ടപ്പള്ളി റോഡ്, പുല്ലുമല - അരിവയല്‍ റോഡ് എന്നിവയുടെ നിര്‍മ്മാണം വൈകുന്ന സാഹചര്യത്തില്‍ പി.ഡബ്ല്യു.ഡി, ജല്‍ ജീവന്‍ മിഷന്‍ വകുപ്പുകളെയും കരാറുകാരനെയും ഉള്‍പ്പെടുത്തി അടിയന്തിര യോഗം ചേരാന്‍ ജില്ലാ കളക്ടര്‍ക്ക് എം.പി നിര്‍ദ്ദേശം നല്‍കി.

മഴക്കാലത്തിനു ശേഷം വാട്ടര്‍ ടാങ്കുകളുടെ ശുചിത്വവും ജല്‍ ജീവന്‍ മിഷന്‍ വഴിയുള്ള കുടിവെള്ളത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പോഷന്‍ ട്രാക്കര്‍ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി കുറവുള്ള ബോയ്സ് ടൗണ്‍, തലപ്പുഴ ഉള്‍പ്പെടെയുള്ള 20 കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. കൂടാതെ, ആദിവാസി ഊരുകളിലെ പ്രവര്‍ത്തനരഹിതമായ കുടിവെള്ള പദ്ധതികളെക്കുറിച്ചും വൈദ്യുതി കുടിശ്ശികയെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കാനും എം.പി നിര്‍ദ്ദേശിച്ചു. 

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തില്‍ ശേഷിക്കുന്ന 150 ഓളം വീടുകളുടെ പണി ഒക്ടോബര്‍ 31-നകം പൂര്‍ത്തിയാക്കുമെന്ന് ടൗണ്‍ഷിപ്പ് പ്രൊജക്ട് ഓഫീസര്‍ യോഗത്തില്‍ വ്യക്തമാക്കി. അങ്കണവാടി, പ്രാഥമിക ആരോഗ്യ കേന്ദ്രം, ഫുട്‌ബോള്‍ കോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ ഡിസംബര്‍ 31-ഓടെ സജ്ജമാകും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പിഎംജിഎസ്‌വൈ പദ്ധതിയിലെ  റോഡുകളുടെ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിക്കണം: പ്രിയങ്ക ഗാന്ധി എംപി

കല്‍പ്പറ്റ: ജില്ലയിലെ പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന (PMGSY) പദ്ധതിക്ക് കീഴിലുള്ള മുഴുവന്‍ റോഡുകളുടെയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാന്‍ എം.പി പ്രിയങ്ക ഗാന്ധി വാദ്ര നിര്‍ദ്ദേശിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കല്ലോടി - വെള്ളമുണ്ട - തോട്ടപ്പള്ളി റോഡ്, പുല്ലുമല - അരിവയല്‍ റോഡ് എന്നിവയുടെ നിര്‍മ്മാണം വൈകുന്ന സാഹചര്യത്തില്‍ പി.ഡബ്ല്യു.ഡി, ജല്‍ ജീവന്‍ മിഷന്‍ വകുപ്പുകളെയും കരാറുകാരനെയും ഉള്‍പ്പെടുത്തി അടിയന്തിര യോഗം ചേരാന്‍ ജില്ലാ കളക്ടര്‍ക്ക് എം.പി നിര്‍ദ്ദേശം നല്‍കി.

മഴക്കാലത്തിനു ശേഷം വാട്ടര്‍ ടാങ്കുകളുടെ ശുചിത്വവും ജല്‍ ജീവന്‍ മിഷന്‍ വഴിയുള്ള കുടിവെള്ളത്തിന്റെ ഗുണനിലവാരവും ഉറപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പോഷന്‍ ട്രാക്കര്‍ ആപ്പിലെ സാങ്കേതിക പ്രശ്‌നങ്ങള്‍ കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റി കുറവുള്ള ബോയ്സ് ടൗണ്‍, തലപ്പുഴ ഉള്‍പ്പെടെയുള്ള 20 കേന്ദ്രങ്ങളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വാര്‍ത്താവിനിമയ മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. കൂടാതെ, ആദിവാസി ഊരുകളിലെ പ്രവര്‍ത്തനരഹിതമായ കുടിവെള്ള പദ്ധതികളെക്കുറിച്ചും വൈദ്യുതി കുടിശ്ശികയെക്കുറിച്ചും റിപ്പോര്‍ട്ട് നല്‍കാനും എം.പി നിര്‍ദ്ദേശിച്ചു. 

മുണ്ടക്കൈ - ചൂരല്‍മല ദുരന്തബാധിതര്‍ക്കായുള്ള ടൗണ്‍ഷിപ്പിന്റെ രണ്ടാം ഘട്ട നിര്‍മ്മാണത്തില്‍ ശേഷിക്കുന്ന 150 ഓളം വീടുകളുടെ പണി ഒക്ടോബര്‍ 31-നകം പൂര്‍ത്തിയാക്കുമെന്ന് ടൗണ്‍ഷിപ്പ് പ്രൊജക്ട് ഓഫീസര്‍ യോഗത്തില്‍ വ്യക്തമാക്കി. അങ്കണവാടി, പ്രാഥമിക ആരോഗ്യ കേന്ദ്രം, ഫുട്‌ബോള്‍ കോര്‍ട്ട് എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ ഡിസംബര്‍ 31-ഓടെ സജ്ജമാകും. എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ സി. ചെല്‍സാസിനി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related articles

See all
Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

ഐസക്കിന്റെ അവകാശവാദം പൊളിയുന്നുവോ ? 30,000 കോടി എവിടെപ്പോയി, പിണറായിയും ബാലഗോപാലും മറുപടി...

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Save your stories

Sign in