Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

അഭിമന്യു തിലകൻ-ബിബിൻ ജോർജ് ചിത്രം 'പൊടിപൂരം' അണിയറയിൽ ഒരുങ്ങുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അഭിമന്യു തിലകൻ-ബിബിൻ ജോർജ് ചിത്രം 'പൊടിപൂരം' അണിയറയിൽ ഒരുങ്ങുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

പുതുമുഖ സംവിധായകൻ നിവിൻ ദാമോദരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'പൊടിപൂരം' എന്ന ബിഗ് കാൻവാസ് ആക്ഷൻ കോമഡി ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ബിബിൻ ജോർജ്, അഭിമന്യു ഷമ്മി തിലകൻ, രേണു സൗന്ദർ എന്നിവർക്കൊപ്പം ചിരാഗ് ജാനി, ഇന്ദ്രജിത്ത് ജഗജിത്ത് തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 

പ്രശസ്ത ഹൊറർ നോവലിസ്റ്റ് അനുരാഗ് ഗോപിനാഥ് ആദ്യമായി തിരക്കഥയൊരുക്കുന്ന ഈ ആക്ഷൻ കോമഡി ചിത്രം നിർമ്മിക്കുന്നത് ത്രികാൽ സ്റ്റുഡിയോസാണ്. വൻ താരനിരയോടെ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പൂർത്തിയായതായും ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. 

പ്രൊഡക്ഷൻ കൺട്രോളർ: ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ ഡിസൈനർ: ശ്യാം കാർത്തികേയൻ, വസ്ത്രാലങ്കാരം: സൂര്യ ശേഖർ, മേക്കപ്പ്: ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ. ജെ. വിനയൻ, പ്രൊജക്ട് കോ-ഓർഡിനേഷൻ: ഹരീഷ് എ. വി., ടെക്നിക്കൽ സപ്പോർട്ട്: സ്റ്റീഫൻ വള്ളിയറ (ടെക് ഫിലിം), ഫിനാൻസ് കൺട്രോളർ: സുജിത്ത് സുധാകർ.

ഹരി നാരായണൻ സൗണ്ട് ഡിസൈനും, അജിത് എ. ജോർജ്ജ് സൗണ്ട് മിക്സിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സ്റ്റുഡിയോ ഹൈ സ്റ്റുഡിയോസ് ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ്: ബി.സി ക്രിയേറ്റീവ്സ്, പ്രൊമോഷൻ കൺസൾട്ടന്റ്: മനു കെ. തങ്കച്ചൻ, സ്റ്റിൽസ്: ജസ്റ്റിൻ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ: റോസ് മേരി ലില്ലു, മാജിക് മൊമെന്റ്സ്.



Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

കേരളത്തിൽ റെക്കോർഡിട്ട് 'ജയിലർ 2' റിലീസ്; 800 സ്ക്രീനുകളിൽ 4000-ലധികം ഷോകൾ, ചിത്രം തിയേറ്റ...

Save your stories

Sign in