Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഇന്‍സ്റ്റയില്‍ സജീവമാകൂ, ഫോളോവേഴ്സിനെ വര്‍ധിപ്പിക്കൂ': കേന്ദ്ര മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

'ഇന്‍സ്റ്റയില്‍ സജീവമാകൂ, ഫോളോവേഴ്സിനെ വര്‍ധിപ്പിക്കൂ': കേന്ദ്ര മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി പ്രധാനമന്ത്രി

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചക്കെതിരെ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കനക്കുന്നതിനിടെ, ഇന്‍സ്റ്റാഗ്രാം റീല്‍സുകളിലൂടെ യുവാക്കളുമായി സംവദിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദേശം. മന്ത്രിമാര്‍ ഇന്‍സ്റ്റാഗ്രാമില്‍ സജീവമാകണമെന്നും തത്സമയ സംവാദങ്ങള്‍ നടത്തണമെന്നും കാബിനറ്റ് യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ഡല്‍ഹി ജന്തര്‍മന്തറില്‍ ജെന്‍-സി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഇന്‍സ്റ്റാഗ്രാം വഴിയുള്ള ആശയവിനിമയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നല്‍ നല്‍കിയത്. കാബിനറ്റ് യോഗത്തില്‍ എത്ര പേര്‍ ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്നുണ്ടെന്ന് ചോദിച്ച പ്രധാനമന്ത്രി, കോടിക്കണക്കിന് യുവാക്കള്‍ ദിവസവും എത്തുന്ന പ്ലാറ്റ്ഫോമില്‍ മന്ത്രിമാര്‍ നിര്‍ബന്ധമായും സജീവമാകണമെന്ന് ആവശ്യപ്പെട്ടു.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് നടപടിയുണ്ടാവുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിനിടെ, പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന സി.ജെ.പി പ്രതിനിധികള്‍ കേന്ദ്രമന്ത്രി ജെ.പി നദ്ദ, പി.എം.ഒ സഹമന്ത്രി ജിതേന്ദ്ര സിങ് എന്നിവരുമായി ചര്‍ച്ച നടത്തി. വിദ്യാഭ്യാസമന്ത്രിയുടെ രാജി തങ്ങള്‍ തള്ളിക്കളഞ്ഞിട്ടില്ലെന്നും സര്‍ക്കാരിന് സമയപരിധി നല്‍കിയിട്ടുണ്ടെന്നും സി.ജെ.പി നേതാക്കള്‍ അറിയിച്ചു. എന്നാല്‍, ധര്‍മേന്ദ്ര പ്രധാനിന് ബി.ജെ.പി നേതൃത്വത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹത്തിന്റെ രാജി നിലവില്‍ സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നുമാണ് കേന്ദ്രതലത്തില്‍ നിന്നുള്ള സൂചനകള്‍.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in