Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'വഴിതെറ്റിയവരെ ശിക്ഷിക്കുകയല്ല, തിരുത്തുകയാണ് വേണ്ടത്'; പുതിയ വീഡിയോയുമായി പ്രധാനമന്ത്രി

'വഴിതെറ്റിയവരെ ശിക്ഷിക്കുകയല്ല, തിരുത്തുകയാണ് വേണ്ടത്'; പുതിയ വീഡിയോയുമായി പ്രധാനമന്ത്രി

ജന്തര്‍ മന്തറിലെ പ്രതിഷേധത്തിനിടെ തനിക്കെതിരെയും അന്തരിച്ച മാതാവിനെതിരെയും ഉയര്‍ന്ന അധിക്ഷേപങ്ങളില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിതെറ്റിയ യുവാക്കളെ ക്രിമിനല്‍ കേസുകളില്‍ കുടുക്കി ശിക്ഷിക്കുന്നതിന് പകരം സമൂഹവും ഭരണകൂടവും ചേര്‍ന്ന് ശരിയായ പാതയിലേക്ക് നയിക്കുകയാണ് വേണ്ടതെന്ന് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അദ്ദേഹം വ്യക്തമാക്കി.

ജന്തര്‍ മന്തറില്‍ നടന്ന സംഭവങ്ങള്‍ രാജ്യവും ലോകവും കണ്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു പരിഷ്‌കൃത സമൂഹത്തിനും ചേരാത്ത ഭാഷയാണ് ചില ചെറുപ്പക്കാര്‍ ഉപയോഗിച്ചതെന്നും തനിക്കെതിരെ മാത്രമല്ല, തന്റെ പരേതയായ അമ്മയ്ക്കെതിരെയും അവര്‍ അസഭ്യവര്‍ഷം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതിനുള്ള മറുപടി കോപമോ പ്രതികാരമോ അല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി, തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാന്‍ ശേഷിയുള്ളവരാണ് ഈ ചെറുപ്പക്കാരെന്നും കൂട്ടിച്ചേര്‍ത്തു.

ചെറുപ്പകാലത്ത് തെറ്റുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അത് തിരുത്താനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തില്‍ ഇതിനെതിരെ വലിയ രോഷമുണ്ടെന്നത് മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ ആ കുട്ടികളെ ചേര്‍ത്തുപിടിച്ച് ശരിയായ വഴി കാണിക്കേണ്ട സമയമാണിത്. അവരെ ശിക്ഷിക്കുന്നതോ, കോടതികളില്‍ കയറ്റിയിറക്കുന്നതോ, വേട്ടയാടുന്നതോ ആയ സാഹചര്യങ്ങള്‍ ഒന്നും മാറ്റാന്‍ പോകുന്നില്ല. അതുകൊണ്ടുതന്നെ താന്‍ അവര്‍ക്ക് മാപ്പ് നല്‍കുകയാണെന്നും സമൂഹവും ഇതേ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ജൂലൈ 23-ന് 'കോക്രോച്ച് ജനതാ പാര്‍ട്ടി'യുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് 25-കാരിയായ യുവതിക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. അതേസമയം, പ്രതിഷേധക്കാര്‍ക്കെതിരെ ക്രിമിനല്‍ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസ് രംഗത്തെത്തി. മോശം ഭാഷ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്നും വ്യക്തിപരമായ തലത്തില്‍ അപകീര്‍ത്തിക്കേസുകളുമായി മുന്നോട്ട് പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേവലം വാക്കുകളുടെ പേരില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നത് അപലപനീയമാണെന്നും വാക്കുകളുടെ പേരില്‍ മാത്രം ആരും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in