ഡൽഹിയിലെ പൊലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ നേരിട്ടെത്തി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളും ഇന്നും സ്തംഭിപ്പിക്കാൻ പ്രതിപക്ഷ നീക്കം. അയോധ്യ വിഷയത്തിലും അടിയന്തരമായി ചർച്ച വേണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിൽക്കും. ഇതോടെ, വിവാദ വിഷയങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി ഇന്ന് പാർലമെന്റിൽ എത്തുമോ എന്നതിലാണ് രാഷ്‌ട്രീയ ലോകം ഉറ്റുനോക്കുന്നത്.
ബഹളത്തിനിടയിൽ എഫ്.സി.ആർ.എ (FCRA) ബിൽ സഭയിൽ പാസാക്കാൻ അനുവദിക്കരുതെന്നും, ബിൽ അവതരിപ്പിച്ചാൽ ചർച്ചയിൽ പങ്കെടക്കണമെന്നും കോൺഗ്രസിനോട് സഖ്യകക്ഷികൾ ആവശ്യപ്പെട്ടു. അതേസമയം, ബില്ലിലെ കർശന വ്യവസ്ഥകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താമെന്ന് കേന്ദ്ര സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി മിസോറം മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തു.