Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പാലക്കാടിന് ഇരുട്ടടി, കേരളത്തിന് കോടികളുടെ നഷ്ടം: മംഗളൂരു ഡിവിഷൻ മാറ്റത്തിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

പാലക്കാടിന് ഇരുട്ടടി, കേരളത്തിന് കോടികളുടെ നഷ്ടം: മംഗളൂരു ഡിവിഷൻ മാറ്റത്തിനെതിരെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള മംഗളൂരു സ്റ്റേഷൻ ഉൾപ്പെടെയുള്ള മേഖലകൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി സാധ്യതകളെയും പ്രതികൂലമായി ബാധിക്കുന്ന ഇത്രയും പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് കേരള സർക്കാരുമായി യാതൊരുവിധ കൂടിയാലോചനകളും നടത്തിയിട്ടില്ലെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

മംഗളൂരു മേഖലയെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിക്കൊണ്ടുള്ള ഉത്തരവ് ഓഗസ്റ്റ് 20-നാണ് പുറത്തിറങ്ങിയത്. ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റത്തോടെ മംഗളൂരു സ്റ്റേഷൻ സതേൺ റെയിൽവേയിൽ നിന്ന് മാറി സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ഭാഗമാകും. ഇത് പാലക്കാട് ഡിവിഷന് പ്രതിവർഷം 1100 കോടിയോളം രൂപയുടെ കൂറ്റൻ വരുമാനനഷ്ടം വരുത്തിവെക്കും. പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന സ്രോതസ്സായ, മംഗലാപുരം തുറമുഖത്തുനിന്നുള്ള കണ്ടെയ്നർ നീക്കം നടത്തുന്ന പനമ്പൂർ സ്റ്റേഷനും ഇതോടെ മൈസൂരു ഡിവിഷന്റെ കീഴിലാകും.

ഡിവിഷൻ വിഭജനം പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിലെ ട്രെയിൻ ഗതാഗത വികസനവും പ്രതിസന്ധിയിലാകും. നിലവിൽ കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ ഭാവിയിൽ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ മൈസൂരു ഡിവിഷന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. ഇത് വടക്കൻ കേരളത്തിലെ യാത്രക്കാരുടെയും ട്രെയിൻ നീട്ടൽ ആവശ്യങ്ങളുടെയും ഭാവി അവതാളത്തിലാക്കാൻ സാധ്യതയുണ്ട്.

Related articles

See all
Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in