Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാത്തിരിപ്പുകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; എമ്പുരാന്‍ നാളെ തിയറ്റുകളില്‍

കാത്തിരിപ്പുകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രം; എമ്പുരാന്‍ നാളെ തിയറ്റുകളില്‍
സിനിമാ ആരാധകര്‍ മണിക്കുറുകള്‍ എണ്ണി കാത്തിരിക്കുന്ന എമ്പുരാന്‍ നാളെ തിയറ്റുകളിലെത്തും. ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ മാര്‍ച്ച് 27 ന് രാവിലെ 6 മണിക്കാണ് ആദ്യ പ്രദര്‍ശനം. 2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായിട്ടാണ് എമ്പുരാന്‍ എത്തുന്നത്. മുരളി ഗോപി തിരക്കഥയെഴുതി പ്രിത്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' നാളെ റിലീസിനൊരുങ്ങുകയാണ്. സിനിമാ പ്രേമികള്‍ക്ക് ആവേശമായിട്ടാണ് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ 'എമ്പുരാന്‍' അവതരിക്കുന്നത്. ഓരോ സ്ഥലങ്ങളിലെയും ടൈം സോണ്‍ അനുസരിച്ചാകും പ്രദര്‍ശന സമയം ക്രമീകരിക്കുക. മലയാളം,തമിഴ്, ഹിന്ദി,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമ റിലീസിനെത്തിക്കുന്നത്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മലയാളത്തിന്റെ നടനവിസ്മയം മോഹന്‍ലാല്‍ തന്നെയാണ് സിനിമയുടെ ആദ്യ ആകര്‍ഷണം. ഒന്നാം ഭാഗമായ ലൂസിഫറിന്റെ വിജയവും നടന്‍ എന്ന നിലയില്‍ നിന്നും പ്രഥ്വിരാജ് സുകുമാരന്റെ സംവിധായക വളര്‍ച്ചയും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് പോലുള്ള സിനിമകള്‍ക്ക് സമകാലിക രാഷ്ട്രീയ പ്രസക്തി കൊണ്ടുവന്ന മുരളി ഗോപിയുടെ തിരകഥയും സിനിമ കാണാനുള്ള മറ്റ് ആകര്‍ഷണങ്ങളാണ്. ഏറെനാളത്തെ കാത്തിരിപ്പിനാണ് നാളെ വിരാമമിടുന്നത്.

Related articles

See all
Popular News

30 വർഷങ്ങൾക്ക് ശേഷം മാണിക്യനും കാർത്തുമ്പിയും വീണ്ടും തിയറ്ററുകളിലേക്ക്; ‘തേന്മാവിൻ കൊമ്പത...

Popular News

32 വർഷങ്ങൾക്ക് ശേഷം കൂടുതൽ മിഴിവോടെ; ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ഒക്ടോബർ 1-ന്

Popular News

അമ്മയുടെ ജന്മനാട്ടിൽ ക്യാമറയ്ക്ക് മുന്നിലെത്തി കുഞ്ഞാറ്റ; ശ്രീനാഥ് ഭാസിയും തേജാ ലക്ഷ്മിയും...

Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Save your stories

Sign in