Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

"വൺ ലാസ്റ്റ് ടൈം"; ജനനായകന്റെ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

"വൺ ലാസ്റ്റ് ടൈം"; ജനനായകന്റെ അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

തമിഴ്നാട് മുഖ്യമന്ത്രിയും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയ്‌ നായകനാകുന്ന, അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ജനനായകൻ' കേരളത്തിൽ വമ്പൻ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ പ്രദർശനം ജൂലൈ 23-ന് രാവിലെ 6 മണി മുതൽ ആരംഭിക്കുമെന്ന് വിതരണക്കാർ അറിയിച്ചു. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ജൂലൈ 18-ന് വൈകിട്ട് 6.01 മണി മുതൽ ആരംഭിക്കും.

സജീവ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ്‌ അഭിനയിക്കുന്ന അവസാന ചിത്രമായതിനാൽ, റിലീസിനെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. തമിഴ്നാട്ടിലെ രാഷ്ട്രീയ രംഗത്തേക്ക് കടക്കുന്ന വിജയ്‌യുടെ സിനിമാ ജീവിതത്തിന് ഗംഭീരമായ യാത്രയയപ്പായിരിക്കും 'ജനനായകൻ' എന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ.

സംവിധായകൻ എച്ച്. വിനോദ് ഒരുക്കുന്ന ചിത്രം കെ.വി.എൻ. പ്രൊഡക്ഷൻസ് ബാനറിൽ വെങ്കട്ട് കെ. നാരായണയാണ് നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായാണ് ചിത്രത്തെ വിലയിരുത്തുന്നത്.ചിത്രത്തിൽ വിജയ്‌ക്കൊപ്പം ബോബി ഡിയോൾ, പൂജ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരുൾപ്പെടെ ശ്രദ്ധേയമായ താരനിര അണിനിരക്കുന്നു.

ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് ഡയറക്ഷൻ വി. സെൽവ കുമാർ, കൊറിയോഗ്രഫി ശേഖർ, സുധൻ, ഗാനരചന അറിവ്, കോസ്റ്റ്യൂം ഡിസൈൻ പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈൻ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ്, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ എന്നിവരാണ് മറ്റ് പ്രധാന അണിയറ പ്രവർത്തകർ. പ്രതീഷ് ശേഖർ ആണ് പി.ആർ.ഒയും മാർക്കറ്റിംഗ് കൺസൾട്ടന്റും.

കേരളത്തിൽ എസ്.എസ്.ആർ. എന്റർടെയ്ൻമെന്റ് ട്രാവൻകൂർ, മലബാർ മേഖലകളിലെ വിതരണവും ഐ.എം.പി. ഫിലിംസ് കൊച്ചി മേഖലയിലെ വിതരണവും നിർവഹിക്കുന്നു. ആരാധകരുടെ വലിയ പ്രതീക്ഷകൾക്കിടയിൽ റിലീസിനൊരുങ്ങുന്ന 'ജനനായകൻ', വിജയ്‌യുടെ സിനിമാജീവിതത്തിന് അവിസ്മരണീയമായ സമാപനമാകുമെന്നാണ് വിലയിരുത്തൽ.


Related articles

See all
Popular News

ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകൾ; ബോക്സ് ഓഫീസിൽ തരംഗമായി രജനികാന്തിന്റെ 'ജയിലർ 2'

Popular News

ഇടിമിന്നലും ശക്തമായ കാറ്റും: വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ...

Popular News

ബുക്ക് മൈ ഷോയിൽ ചരിത്രമെഴുതി 'ജയിലർ 2'; മണിക്കൂറിൽ ഏറ്റവുമധികം ടിക്കറ്റുകൾ വിൽക്കുന്ന രണ്ട...

Popular News

മറ്റുള്ളവർക്ക് പ്രേരണയാകട്ടെ'; 400 കുടുംബങ്ങളുടെ ഉത്തരവാദിത്തമേറ്റെടുത്ത് രശ്മിക മന്ദാന

Save your stories

Sign in