Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം

സി.ബി.എസ്.ഇ സ്‌കൂളുകൾക്ക് അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം
പുതിയ സ്‌കൂളുകൾക്ക് സി.ബി.എസ്.ഇ അംഗീകാരം നേടുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്‍റെ നടപടി. കായിക പരിശീലനം പോലുള്ള കാര്യങ്ങൾ നിർബന്ധമാക്കിക്കൊണ്ടുള്ളതാവും പുതിയ പരിഷ്‌കരണമെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും അനുമതി പത്രം നേടിക്കൊണ്ടു മാത്രമുള്ള സി.ബി.എസ്.ഇ അംഗീകാരം ഇനിമുതൽ നടപ്പാകില്ല. സംസ്ഥാനങ്ങൾക്ക് പകരം ജില്ലാ വിദ്യാഭ്യാസ ഓഫീസറാകും ഇനി മുതൽ സ്‌കൂളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകുക. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ബോർഡ് അംഗീകാരം നൽകുക. നടപടി ക്രമങ്ങൾ കൂടുതൽ വേഗത്തിലും സുതാര്യമായും നടപ്പാക്കാൻ സി.ബി.എസ്.ഇ ബൈലോ പരിഷ്‌കരിക്കും. ഇതിനായി നടപടി ക്രമങ്ങൾ പൂർണമായും ഓൺലൈനാക്കും. ബോർഡിന്‍റെ അംഗീകാരം ലഭിക്കുന്ന സ്‌കൂളുകളിൽ ഏകീകൃത ഫീസ് ഘടന നടപ്പാക്കും. യൂണിഫോമും പുസ്തകങ്ങളും ഏതെങ്കിലും പ്രത്യേക വ്യാപാര സ്ഥാപനത്തിൽനിന്നും വാങ്ങാൻ സ്‌കൂളുകൾ നിർദേശിക്കാൻ പാടില്ലെന്നും മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കുന്നു. നിലവിൽ രാജ്യമൊട്ടാകെ സി.ബി.എസ്.ഇ അംഗീകാരമുള്ള 20,700 സ്‌കൂളുകളുണ്ടെന്നും ഓരോ വർഷവും പുതിയ സ്‌കൂളുകൾ ആരംഭിക്കാനായി 2000 മുതൽ 2500 വരെ അപേക്ഷകൾ ബോർഡിന് മുമ്പാകെ വരുന്നുണ്ട്. 2007 മുതൽ 8000ത്തോളം അപേക്ഷകൾ അനുമതി കാത്ത് കിടക്കുന്നുണ്ട്. https://www.youtube.com/watch?v=5kfZNXchkok

Related articles

See all
Popular News

അരുണാചലിൽ പട്രോളിങ് സംഘത്തിന് നേരെ തീവ്രവാദി ആക്രമണം; അസം റൈഫിൾസ് ജവാന് വീരമൃത്യു

Popular News

'ചോദ്യം ചെയ്യുന്നവരെ അടിച്ചമർത്തുന്നു'; ദളിത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പഞ്ചാബ് സർക...

Popular News

‘ഇതൊരു തുടക്കം മാത്രം, നീതിയിലേക്കുള്ള ആദ്യ ചുവടുവെപ്പ്’: ഡൽഹി പൊലീസിന്റെ എഫ്.ഐ.ആറിന് പിന്...

Popular News

രാഹുലിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ മുട്ടുമടക്കി ഡല്‍ഹി പോലീസ്; പെല്ലറ്റ് ആക്രമണത്തില്...

Save your stories

Sign in