Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : 13 പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച : 13 പേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. 13 പേരെ പ്രതി ചേര്‍ത്താണ് സി.ബി.ഐയുടെ ഇക്കണോമിക് ഒഫന്‍സ് വിങ് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കുറ്റപത്രം നാളെ അതിവേഗ കോടതി പരിഗണിക്കും.

പ്രതിപ്പട്ടികയിലുള്ള 13 പേരും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. യാഷ് യാദവ്, മംഗിലാല്‍ ബിവാള്‍, ദിനേശ് ബിവാള്‍, വികാസ് ബിവാള്‍, ശുഭം ഖൈര്‍നാര്‍, ധനഞ്ജയ് ലോഖണ്ഡെ, പ്രഹ്ലാദ് കുല്‍ക്കര്‍ണി, തേജസ് ഹര്‍ഷദ് കുമാര്‍, ഡോ. മനോജ് ഷിരൂരെ, ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കര്‍, മനീഷ വാഗ്മാരെ, മനീഷ മന്ധാരെ, മനീഷ സഞ്ജയ് ഹവാള്‍ദാര്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.

മകന്‍ വികാസ് ബിവാളിന് നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കുന്നതിനായി മംഗിലാല്‍ ബിവാള്‍, ശുഭം ഖൈര്‍നാറുമായി ബന്ധപ്പെട്ടെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. തുടര്‍ന്ന് യാഷ് യാദവ് എന്നയാളില്‍ നിന്ന് 10 ലക്ഷം രൂപ നല്‍കിയാണ് മംഗിലാല്‍ ചോദ്യപേപ്പര്‍ വാങ്ങിയത്. രാജസ്ഥാനിലെ സിക്കറില്‍ പരിശീലനം നടത്തുന്നതിനിടെയാണ് യാഷ് യാദവുമായി ബന്ധപ്പെടുന്നതെന്ന് വികാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. മംഗിലാലിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ചോര്‍ന്ന ചോദ്യപേപ്പറുകള്‍ അന്വേഷണസംഘം വീണ്ടെടുത്തു.

ഭാരതീയ ന്യായ സംഹിത (BNS), അഴിമതി നിരോധന നിയമം (Prevention of Corruption Act), 2024-ലെ പൊതുപരീക്ഷാ നിയമം (Public Examinations Act) എന്നിവയിലെ കര്‍ശന വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരീക്ഷകളിലെ അട്ടിമറിയുമായി ബന്ധപ്പെട്ട് മെയ് 12-ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്. കേസില്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് സി.ബി.ഐ അറിയിച്ചു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് അടുത്തിടെ 47 എന്‍.ടി.എ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in