Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്; ബിര്‍ള ഹൗസിന് മുന്നില്‍ ധര്‍ണയിരിക്കും

ഡല്‍ഹിയില്‍ നാടകീയ നീക്കങ്ങള്‍; രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്; ബിര്‍ള ഹൗസിന് മുന്നില്‍ ധര്‍ണയിരിക്കും

ന്യൂഡല്‍ഹി: നീറ്റ് വിഷയത്തിലെ വിദ്യാര്‍ഥികളുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് 'ഇന്ത്യ' സഖ്യത്തിലെ എംപിമാര്‍ ഗാന്ധി സ്മൃതിയിലേക്ക് മാര്‍ച്ച് നടത്തുന്നു. വിദ്യാര്‍ഥികള്‍ക്കൊപ്പം കോണ്‍ഗ്രസ് ഉറച്ചുനില്‍ക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന എംപിമാരുടെ യോഗത്തിലാണ് ഗാന്ധിജി വെടിയേറ്റു വീണ ബിര്‍ള ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.

അതേസമയം, എംപിമാരുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം തടയാന്‍ ഡല്‍ഹി പോലീസ് വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്കുള്ള റോഡുകള്‍ ഇരുവശത്തുനിന്നും അടയ്ക്കുകയും റോഡിന് കുറുകെ ബസുകള്‍ നിരത്തി ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. രാഹുലിന്റെ വീടിനു സമീപം പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ തള്ളിനീക്കി പ്രവര്‍ത്തകര്‍ അകത്തേക്ക് ഇരച്ചുകയറി. നിലവില്‍ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരന്നാണ് പ്രതിഷേധിക്കുന്നത്.

അതേ സമയം നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ രാജ്യവ്യാപക സമരത്തിന് സി.ജെ.പി ആഹ്വാനം ചെയ്തു. സമാധാനപരവും അച്ചടക്കമുള്ളതുമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

സമരം ശക്തമാകുന്നതിനിടെ പ്രശ്‌നപരിഹാരത്തിനായി സി.ജെ.പി നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. സമരക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആവശ്യപ്പെട്ടു. ജെ.പി നദ്ദയുടെ ഓഫീസിലോ വസതിയിലോ ചര്‍ച്ച നടത്തുന്നതാണ് ഉചിതമെന്നും വേണമെങ്കില്‍ സമരക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ചര്‍ച്ചയാകാമെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ സമരകേന്ദ്രമായ ജന്തര്‍ മന്ദിറില്‍ വെച്ചുതന്നെ ചര്‍ച്ച വേണമെന്ന നിലപാടിലാണ് സി.ജെ.പി.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in