Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: കുറ്റപത്രം വായിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി

മുട്ടില്‍ മരംമുറി വഞ്ചനാ കേസ്: കുറ്റപത്രം വായിക്കുന്നത് ഈ മാസം 19ലേക്ക് മാറ്റി

മുട്ടില്‍ മരംമുറി വഞ്ചന കേസില്‍ കുറ്റപത്രം വായിക്കുന്നത് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ഈ മാസം 19ലേക്ക് മാറ്റി. കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര കോടതിക്ക് അധികാരമുണ്ടോ എന്നതില്‍ ഹൈക്കോടതി വിധി വന്ന ശേഷമായിരിക്കും ഇനി തുടര്‍നടപടികള്‍ ഉണ്ടാകുക.

മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചന കേസ് പരിഗണിക്കാന്‍ ചോറ്റാനിക്കര കോടതിക്ക് അധികാരം ഉണ്ടോ എന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജി നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിയില്‍ ഹൈക്കോടതി വിധി വന്നശേഷം മാത്രമേ വഞ്ചനാ കേസില്‍ തുടര്‍നടപടികള്‍ ഉണ്ടാകൂ. മുട്ടില്‍ മരം മുറി കേസ് നിലവില്‍ വയനാട് കോടതിയുടെ പരിഗണനയിലാണ് ഉള്ളത്. അതിനാല്‍ വഞ്ചനാ കേസും വയനാട് കോടതിയിലേക്ക് മാറ്റണമോ എന്ന കാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്.

ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്മാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോടതിയില്‍ ഹാജരായത്. വഞ്ചനാ കേസില്‍ ഈ മാസം 7-ന് ചോറ്റാനിക്കര മാജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് അഗസ്റ്റിന്‍ സഹോദരന്മാര്‍ക്ക് കോടതിയുടെ കടുത്ത വിമര്‍ശനവും അന്ത്യശാസനവും ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മൂന്നുപേരും വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിക്ക് മുന്നിലെത്തിയത്. 

ഹൈക്കോടതിയുടെ അന്തിമ വിധി വന്ന ശേഷമായിരിക്കും ഈ മാസം 19-ന് കേസില്‍ കൂടുതല്‍ നടപടികളിലേക്ക് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി കടക്കുക.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in