Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എം.ടി. കൾച്ചറൽ പാർക്കിന്റെ പ്രവൃത്തി മൂന്ന് മാസത്തിനുള്ളിൽ തുടങ്ങും: മുഖ്യമന്ത്രി വി.ഡി. സതീശൻ

എം.ടി. കൾച്ചറൽ പാർക്കിന്റെ പ്രവൃത്തി മൂന്ന് മാസത്തിനുള്ളിൽ തുടങ്ങും: മുഖ്യമന്ത്രി വി.ഡി. സതീശൻ

കോഴിക്കോട്: എം.ടി. കൾച്ചറൽ പാർക്കിന്റെ നിർമാണപ്രവൃത്തി മൂന്ന് മാസത്തിനുള്ളിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലത്തിന്റെ സമഗ്രവികസനം ലക്ഷ്യമിട്ട് വി.കെ. ഫൈസൽബാബു എം.എൽ.എ സംഘടിപ്പിച്ച ‘ഫ്യൂച്ചർ കാലിക്കറ്റ് 360 – കാലിക്കറ്റ് ഡെവലപ്‌മെന്റ് കോൺക്ലേവ്’ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

അന്താരാഷ്ട്ര നിലവാരത്തിലുള്ള കൾച്ചറൽ പാർക്കായിരിക്കും എം.ടി. വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട്ട് യാഥാർഥ്യമാക്കുകയെന്ന് വി.ഡി. സതീശൻ പറഞ്ഞു. പാർക്കിനായി പരിഗണിക്കുന്ന സ്ഥലത്തിന്റെ കാര്യത്തിൽ ഏകദേശ ധാരണയായിട്ടുണ്ട്. ഏതാനും സർവേകൾ കൂടി പൂർത്തിയാക്കാനുണ്ട്. കോഴിക്കോടിന് വിളിപ്പാടകലെയുള്ള സ്ഥലത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കലാപ്രദർശനങ്ങൾക്കുള്ള ഗാലറി, സിനിമ, ഡോക്യുമെന്ററി, നാടകങ്ങൾ എന്നിവയ്ക്കുള്ള തീയേറ്ററുകൾ, വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുള്ള വേദികൾ തുടങ്ങിയവ പാർക്കിലുണ്ടാകും. ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും.

എല്ലാ വിഭാഗം ജനങ്ങൾക്കും ഒത്തുകൂടാനും വിനോദത്തിനുമായി ഉപയോഗിക്കാവുന്ന വിശാലമായ ഇടവും പാർക്കിൽ ഒരുക്കും. കോഴിക്കോടിന്റെ സാംസ്കാരിക പൈതൃകവും ചരിത്രവും അടയാളപ്പെടുത്തുന്ന പ്രധാന ടൂറിസം കേന്ദ്രമായാണ് എം.ടി.യുടെ പേരിലുള്ള കൾച്ചറൽ പാർക്ക് വിഭാവനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in