Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരിശീലനത്തിനിടെ പരിക്ക്; ധോണിക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു വിക്കറ്റ് കീപ്പറാകും

പരിശീലനത്തിനിടെ പരിക്ക്; ധോണിക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകും; സഞ്ജു വിക്കറ്റ് കീപ്പറാകും
ചെന്നൈ: ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സിന് വലിയ തിരിച്ചടി. പരിശീലനത്തിനിടെ കണങ്കാലിന് പരിക്കേറ്റ മുന്‍ നായകന്‍ എം.എസ്. ധോണിക്ക് സീസണിലെ ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങള്‍ നഷ്ടമാകും. ധോണി നിലവില്‍ ചികിത്സയിലാണെന്നും രണ്ടാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നും സിഎസ്‌കെ മാനേജ്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 44-കാരനായ ധോണിയുടെ പരിക്കിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ താരം ഐപിഎല്ലില്‍ നിന്ന് വിരമിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്കും വീണ്ടും ആക്കം കൂടിയിട്ടുണ്ട്. നേരത്തെ തന്നെ കാല്‍മുട്ടിന് വേദനയുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ധോണിയെ അലട്ടിയിരുന്നു. ധോണിയുടെ അസാന്നിധ്യത്തില്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍. ഈ സീസണില്‍ 18 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കിയത്. സഞ്ജുവിനെ കൂടാതെ 14.20 കോടി രൂപയ്ക്ക് ടീമിലെത്തിച്ച കാര്‍ത്തിക് ശര്‍മ്മയും വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ടീമിലുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ ആറാം സ്ഥാനത്താണ് ധോണി. 278 മത്സരങ്ങളില്‍ നിന്നായി 5439 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഈ മാസം 30-ന് ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. ധോണിയുടെ അഭാവത്തില്‍ സഞ്ജു സാംസണ്‍ തന്റെ മുന്‍ ടീമിനെതിരെ ചെന്നൈക്കായി ഗ്ലൗസണിയുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

Related articles

See all
Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Popular News

ഒരു വർഷം ഏറ്റവും കൂടുതൽ സിക്സറുകൾ; പുതിയ റെക്കോഡുമായി അഭിഷേക് ശർമ

Popular News

അന്താരാഷ്ട്ര ടി20യിൽ സിക്സുകളുടെ സെഞ്ചുറി പൂർത്തിയാക്കി വെസ്റ്റിൻഡീസിനെതിരെ വെടിക്കെട്ട് ബ...

Popular News

വിൻഡീസിനെതിരെ പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; നാലാം ടി-20 ഇന്ന് ഹൈദരാബാദിൽ

Save your stories

Sign in