Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മോദിയും ഷായും ഭീരുക്കള്‍; യുവാക്കളെ ഓർത്ത് അഭിമാനം: സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനിക്കുന്നതായും സമരം തുടരണമെന്നും സോഷ്യ...

മോദിയും ഷായും ഭീരുക്കള്‍; യുവാക്കളെ ഓർത്ത് അഭിമാനം: സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ യുവാക്കൾ നടത്തുന്ന സമരത്തിന് പൂർണ പിന്തുണയുമായി രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയും അമിത് ഷായും ഭീരുക്കളാണെന്നും രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഒപ്പമുണ്ടെന്നും സമരം ശക്തമായി തുടരണമെന്നും രാഹുൽ ആവശ്യപ്പെട്ടു.  

"പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർഎസ്എസിനുമെതിരെ ഒരു ദശാബ്ദത്തിലേറെയായി ഞാൻ പോരാട്ടം നടത്തിവരികയാണ്. അവരുടെ ഉള്ളും പുറവും എനിക്കറിയാം. ഈ ആളുകളുടെ പ്രധാന സ്വഭാവം ഭീരുത്വമാണ്. നരേന്ദ്രമോദി, അമിത് ഷാ, മോഹൻ ഭാഗവത്, ഗ്യാനേഷ് കുമാർ, അജിത് ഡോവൽ എന്നിവരാണ് ഈ കഥയിലെ വില്ലന്മാർ. അവർക്ക് ചുറ്റുമുള്ള ഇടം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്; നമ്മൾ ആ ഇടങ്ങൾ അടച്ചുകൊണ്ടിരിക്കുകയാണ്" - സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഭരണഘടനയെയും ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദത്തെയും സംരക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഭരണഘടനയെ ആക്രമിച്ച മോദി ഭരണകൂടത്തെ പരാജയപ്പെടുത്തുക തന്നെ ചെയ്യും. പോലീസിനെ ഉപയോഗിച്ച് എത്ര അടിച്ചമർത്താന്‍ ശ്രമിച്ചാലും ഗ്യാനേഷ് കുമാറിനെതിരായ സമരത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ട് പോകില്ലെന്നും രാഹുല്‍ ഗാന്ധി വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.


Related articles

See all
Popular News

'ഡെറാഡൂണിൽ ഒളിച്ചിരിക്കുന്ന ആ വനിത ആര്?'; രാഹുൽ ഗാന്ധിയുടെ നിഗൂഢ പരാമർശം ദേശീയ രാഷ്ട്രീയത്...

Popular News

ഡൽഹി പ്രതിഷേധത്തിലെ പോലീസ് നടപടി; ആശങ്ക അറിയിച്ച് യുഎന്‍ ഹ്യൂമന്‍ റൈറ്റ്സ്: കസ്റ്റഡിയിലെടു...

Popular News

ക്യാപ്റ്റൻ കുപ്പായം അഴിച്ച് വെച്ച് ഹർമൻപ്രീത് കൗർ; നിർണ്ണായക പ്രഖ്യാപനവുമായി ഇന്ത്യൻ നായിക

Popular News

"എവിടെപ്പോയി അച്ഛേ ദിൻ?": അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ കേന്ദ്ര സർക്കാരിനെ കടന്നാക്രമിച...

Save your stories

Sign in