Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ ഡിവൈഎഫ്ഐ ആക്രമണശ്രമം അപലപനീയമെന്ന് മന്ത്രി സണ്ണി ജോസഫ്

ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ സി.പി.എം കലാപമുണ്ടാക്കുന്നത്?: മന്ത്രി ഒ. ജെ. ജനീഷിനെതിരായ ഡിവൈഎഫ്ഐ ആക്രമണശ്രമം അപലപനീയമെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: കണ്ണൂരിൽ വച്ച് സംസ്ഥാന കായിക-യുവജനകാര്യ മന്ത്രി ഒ.ജെ. ജനീഷിന് നേരെ സി.പി.എം നടത്തിയ ആക്രമണം തികച്ചും അപലപനീയമാണെന്ന് മന്ത്രി സണ്ണി ജോസഫ്. മന്ത്രിയെ അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും അകമ്പടി പോയ പോലീസിന്റെ വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്തത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റലില്‍ നിന്ന് നടത്തിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണിത്. യൂണിവേഴ്സിറ്റി കോളേജ് കാലങ്ങളായി എസ്.എഫ്.ഐ ക്രിമിനലുകളുടെ കേദാരമാണ്. മുന്‍പ് സ്വന്തം പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത് വരെ ഉണ്ടായതിനെ തുടര്‍ന്നാണ് കോളേജിലെ യൂണിറ്റ് പിരിച്ചുവിടാന്‍ സി.പി.എം നേതൃത്വം നിര്‍ബന്ധിതമായത്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിന് പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്.   ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും ബി.ജെ.പിക്കുമെതിരെ കോണ്‍ഗ്രസ് പ്രതിഷേധിക്കുമ്പോള്‍ സി.പി.എം എന്തിനാണ് പ്രകോപിതരാകുന്നതെന്നും സണ്ണി ജോസഫ് ചോദിച്ചു.

തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. സി.പി.എമ്മും ബി.ജെ.പിയും ഒരേപോലെ അക്രമ രാഷ്ട്രീയമാണ് പിന്തുടരുന്നത്. ക്വട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെ ജനങ്ങളുടെ സൈ്വര്യജീവിതം തകര്‍ത്താല്‍ ശക്തമായ നിയമനടപടി ഉണ്ടാകും. കോണ്‍ഗ്രസ് നേതാക്കളെയും മന്ത്രിമാരെയും തെരുവില്‍ കൈകാര്യം ചെയ്യാമെന്ന് കരുതേണ്ടെന്നും അതിനെ രാഷ്ട്രീയമായി ശക്തമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in