Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് ലോഡ് ഷെഡിംഗിന് ഏകീകൃത സമയക്രമം; പവര്‍കട്ട് സന്ദേശം ഫോണിലെത്തും

സംസ്ഥാനത്ത് ലോഡ് ഷെഡിംഗിന് ഏകീകൃത സമയക്രമം; പവര്‍കട്ട് സന്ദേശം ഫോണിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള ലോഡ് ഷെഡിംഗ് നടപടികളില്‍ ഏകീകൃത സമയക്രമം പാലിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദ്ദേശം. ഇതുപ്രകാരം ഓരോ പ്രദേശങ്ങളിലും ഒരാഴ്ചത്തേക്ക് ഒരേ സമയത്തായിരിക്കും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. പവര്‍കട്ട് സംബന്ധിച്ച വിവരങ്ങള്‍ ഒന്നര മണിക്കൂര്‍ മുന്‍പ് ഉപഭോക്താക്കളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളിലേക്ക് സന്ദേശമായി അയക്കുന്ന പുതിയ സംവിധാനം ഇന്ന് മുതല്‍ സംസ്ഥാനവ്യാപകമായി നിലവില്‍ വരും. തിരുവനന്തപുരത്ത് നടത്തിയ പരീക്ഷണ ഘട്ടം വിജയകരമായതിനെ തുടര്‍ന്നാണ് പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുന്നത്.



അതേസമയം, കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ പീക്ക് ടൈം വൈദ്യുതി ആവശ്യകതയില്‍ 700 മെഗാവാട്ടിന്റെ കുറവുണ്ടായിട്ടുണ്ട്. പ്രതിസന്ധി താത്കാലികമായി പരിഹരിക്കുന്നതിന് ജലവൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. എല്‍നിനോ പ്രതിഭാസം മൂലമുണ്ടായ മണ്‍സൂണ്‍ കുറവും, അന്തരീക്ഷ താപനില വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതുമാണ് നിലവിലെ കടുത്ത പ്രതിസന്ധിക്ക് കാരണം. ഇതിനുപുറമെ പവര്‍ എക്‌സ്‌ചേഞ്ചുകളിലെ ലഭ്യതക്കുറവും കേന്ദ്ര നിലയങ്ങളിലെ ഉല്‍പ്പാദന മന്ദതയും വൈകുന്നേരം 6 മുതല്‍ രാത്രി 12 വരെയുള്ള സമയങ്ങളില്‍ 800 മുതല്‍ 900 മെഗാവാട്ടിന്റെ വലിയ കമ്മി സൃഷ്ടിക്കുന്നുണ്ട്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ അത്ഭുതപ്രവര്‍ത്തികള്‍ സാധ്യമല്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് യൂണിറ്റിന് 4.29 രൂപയ്ക്ക് ലഭിക്കുമായിരുന്ന ദീര്‍ഘകാല വൈദ്യുതി കരാറുകള്‍ റദ്ദാക്കിയതാണ് ഇപ്പോഴത്തെ ഇരുട്ടിന് കാരണം. റെഗുലേറ്ററി കമ്മീഷന്‍ കരാര്‍ റദ്ദാക്കിയപ്പോള്‍ വൈദ്യുതി നിയമത്തിലെ 108-ാം വകുപ്പ് അനുസരിച്ച് ഇടപെടാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരുന്നിട്ടും 6 മാസം വൈകിയാണ് ഇടപെട്ടതെന്നും, ആ പാപഭാരമാണ് ജനങ്ങള്‍ ഇപ്പോള്‍ ചുമക്കുന്നതെന്നും മന്ത്രി സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in