Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി റോജി എം. ജോൺ

'ഡി.വൈ.എഫ്.ഐ സമരം ജനാധിപത്യ വിരുദ്ധം'; യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി റോജി എം. ജോൺ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റൽ യുദ്ധക്കളമായ പശ്ചാത്തലത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് സമഗ്രമായ പരിശോധന നടത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകി. ഹോസ്റ്റലിൽ അനധികൃതമായി ആളുകൾ താമസിക്കുന്നുണ്ടോ എന്നും, ഹോസ്റ്റലിൽ ലഹരി ഉപയോഗം നടക്കുന്നുണ്ടോ എന്ന കാര്യവും സംഘം പ്രധാനമായും പരിശോധിക്കും. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർന്നുള്ള കർശന നടപടികളിലേക്ക് കടക്കുക. വിദ്യാർത്ഥികളല്ലാത്തവർ ഹോസ്റ്റലിൽ താമസിക്കുന്നതായി തെളിഞ്ഞാൽ അവരെ ഉടൻ തന്നെ പുറത്താക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

അതേസമയം കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിനെതിരായ ഡി.വൈ.എഫ്.ഐ സമരം അത്യന്തം ജനാധിപത്യ വിരുദ്ധമാണെന്ന് റോജി എം. ജോൺ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ച മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസ് സമരം ചെയ്യുമ്പോൾ എസ്.എഫ്.ഐക്ക് എന്തിനാണ് ഇത്ര പ്രകോപനമെന്നും, അവരുടെ അക്രമം ബി.ജെ.പിയോടുള്ള വിധേയത്വം തെളിയിക്കാനാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ജനാധിപത്യത്തിൽ കരിങ്കൊടി കാട്ടുന്നത് പതിവാണെങ്കിലും, കായിക മന്ത്രിയുടെ വാഹനം തടഞ്ഞ് ദേശീയ പതാകയും വാഹനവും തകർക്കുന്ന തരത്തിലുള്ള ഡി.വൈ.എഫ്.ഐയുടെ അതിക്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.




Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in