Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പശ്ചിമേഷ്യയില്‍ വന്‍ നയതന്ത്ര നീക്കം; അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ ധാരണയിലേക്ക്

പശ്ചിമേഷ്യയില്‍ വന്‍ നയതന്ത്ര നീക്കം; അമേരിക്കയും ഇറാനും വെടിനിര്‍ത്തല്‍ ധാരണയിലേക്ക്

പശ്ചിമേഷ്യയെ പിടിച്ചുകുലുക്കിയ യുദ്ധസമാനമായ അന്തരീക്ഷത്തിന് താല്ക്കാലിക വിരാമമിട്ട് അമേരിക്കയും ഇറാനും ചരിത്രപരമായ സമാധാന ധാരണയിലേക്ക് അടുക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 60 ദിവസത്തെ താല്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഏകദേശ ധാരണാ രേഖ ഇപ്പോള്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്തിമ അനുമതിക്കായി കാത്തുകിടക്കുകയാണ്. എന്നാല്‍, നയതന്ത്ര ചര്‍ച്ചകള്‍ അണിയറയില്‍ സജീവമാകുമ്പോഴും ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലുകള്‍ തുടരുന്നത് കനത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

60 ദിവസത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന തര്‍ക്കവിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും. ധാരണ നടപ്പിലായാല്‍ അന്താരാഷ്ട്ര വ്യാപാര പാതയായ ഹോര്‍മുസ് തുറക്കാന്‍ ഇറാന്‍ തയ്യാറാകും; പകരം ഇറാന് മേല്‍ ചുമത്തിയ നാവിക ഉപരോധം പിന്‍വലിക്കാന്‍ അമേരിക്കയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം മരവിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഇറാന്റെ ഫണ്ടുകള്‍ വിട്ടുനല്‍കുന്നതും ഉപരോധങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതും അമേരിക്കയുടെ പരിഗണനയിലുണ്ട്.

മേഖലയില്‍ പൂര്‍ണ്ണമായ സമാധാനം പുലര്‍ന്നാല്‍ കടുത്ത നിലപാടുകളില്‍ നിന്ന് ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും. ആണവായുധങ്ങള്‍ നിര്‍മ്മിക്കില്ലെന്ന ഇറാന്റെ ഉറപ്പിന്മേല്‍, അവരുടെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിന്റെ ഭാവി ഉള്‍പ്പെടെയുള്ള ആണവ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തുടര്‍ചര്‍ച്ചകള്‍ നടത്തും. എന്നാല്‍ ഇരുപക്ഷത്തെയും തീവ്ര നിലപാടുകാരെ എങ്ങനെ അനുനയിപ്പിക്കും എന്നതും, ഈ ചര്‍ച്ചകള്‍ അന്തിമ സമാധാന കരാറിലേക്ക് എത്തുമോ എന്നതും ഇപ്പോഴും വലിയ ചോദ്യചിഹ്നമാണ്.

ഒരു വശത്ത് സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും മറുവശത്ത് അതിര്‍ത്തികളില്‍ യുദ്ധം കനക്കുകയാണ്. ദക്ഷിണ ഇറാനിലെ ബന്ദര്‍ അബ്ബാസിലുള്ള ഇറാന്റെ ഡ്രോണ്‍ നിയന്ത്രണ കേന്ദ്രത്തിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, കഴിഞ്ഞദിവസം കുവൈറ്റിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ ശക്തമായ മിസൈലാക്രമണം നടത്തി. കുവൈറ്റിലേക്ക് വന്ന ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ തങ്ങള്‍ തടഞ്ഞതായും, അഞ്ച് ഇറാന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ടതായും യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടായാല്‍ കടുത്ത ഭാഷയില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നയതന്ത്ര മേശയിലെ ചര്‍ച്ചകളും മിസൈലുകള്‍ ചീറുന്ന അതിര്‍ത്തികളും ഒരേസമയം പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ഡോണള്‍ഡ് ട്രംപ് ധാരണാ രേഖയില്‍ ഒപ്പുവെക്കുമോ അതോ സൈനിക നീക്കങ്ങള്‍ സമാധാന ചര്‍ച്ചകളെ അട്ടിമറിക്കുമോ എന്ന് വരും മണിക്കൂറുകളില്‍ വ്യക്തമാകും. 

Related articles

See all
Popular News

അമേരിക്കന്‍ എലിമെന്ററി സ്‌കൂളില്‍ വെടിവയ്പ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു; പതിനാറുകാരനായ അക്...

Popular News

6500 കോടിയുടെ തട്ടിപ്പിന് ശ്രമിച്ച രാജ്യാന്തര കുറ്റവാളി സംഘം ഷാര്‍ജയില്‍ പിടിയില്‍ ; 12 രാ...

Popular News

അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട 19-കാരന്‍ അറസ്റ്റ...

Popular News

ഫ്‌ളൈദുബായ് വിമാനാക്രമണം: രണ്ട് മാലിദ്വീപ് പൈലറ്റുമാര്‍ അറസ്റ്റില്‍; ഗൂഢാലോചനയുമായി ബന്ധമെ...

Save your stories

Sign in