Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മെസിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടിയുടെ ആദ്യ യോഗം പൂര്‍ത്തിയായി; വഴിവിട്ട ഇടപെടലുകളിലും അഴിമതിയിലും നിര്‍ണായക അന്വേഷണം

മെസിയുടെ പേരിലെ തട്ടിപ്പ്: എസ്ഐടിയുടെ ആദ്യ യോഗം പൂര്‍ത്തിയായി; വഴിവിട്ട ഇടപെടലുകളിലും അഴിമതിയിലും നിര്‍ണായക അന്വേഷണം

തിരുവനന്തപുരം: മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആദ്യ യോഗം ചേര്‍ന്നു. എഡിജിപി പി. വിജയന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടങ്ങളും വിഷയങ്ങളും വിശദമായി ചര്‍ച്ച ചെയ്തു. മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാന്റെ വഴിവിട്ട ഇടപെടലുകളും സ്‌പോണ്‍സര്‍മാര്‍ക്ക് നിയമവിരുദ്ധമായി ലഭിച്ച ആനുകൂല്യങ്ങളും ഉള്‍പ്പെടെ ഒന്‍പത് പ്രധാന വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

കേസില്‍ അഴിമതിക്കും വിശ്വാസവഞ്ചനയ്ക്കും കേസെടുക്കാവുന്ന ഗുരുതര കുറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശം. വെള്ളിയാഴ്ച വൈകുന്നേരം 4:30-ന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അന്വേഷണ സംഘത്തലവന്‍ എഡിജിപി പി. വിജയന് പുറമെ ഐജി സതീഷ് ബിനോ, എസ്പി വിക്രം, ഡിവൈഎസ്പിമാരായ ഷൈജു, മാത്യു എന്നിവര്‍ പങ്കെടുത്തു. വിജിലന്‍സ് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാന്‍ എഡിജിപിക്ക് പൂര്‍ണ്ണ ചുമതല നല്‍കിയിട്ടുണ്ട്. പൂര്‍ണ്ണ സജ്ജമാകുന്നതോടെ ഓരോ ഉദ്യോഗസ്ഥര്‍ക്കുമുള്ള ചുമതലകള്‍ വീതിച്ചു നല്‍കും.

അന്വേഷണത്തിന്റെ ഭാഗമായി കായിക വകുപ്പ് തയ്യാറാക്കിയ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് എസ്ഐടി പരിശോധിക്കും. കൂടാതെ ബന്ധപ്പെട്ട സര്‍ക്കാര്‍ രേഖകള്‍ ലഭ്യമാക്കുന്നതിനായി ചീഫ് സെക്രട്ടറിക്ക് ഔദ്യോഗികമായി കത്ത് നല്‍കാനും തീരുമാനമായി. പ്രാഥമിക വിവര ശേഖരണത്തിനും അന്വേഷണത്തിനും ശേഷമായിരിക്കും കേസില്‍ ഏതൊക്കെ വകുപ്പുകള്‍ ചുമത്തി തുടര്‍നടപടികളിലേക്ക് കടക്കണമെന്ന് എസ്ഐടി തീരുമാനിക്കുക.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in