Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ചികിത്സാപ്പിഴവ്: വത്സലാമ്മയ്ക്ക് വിശ്വാസമുള്ള ആശുപത്രിയില്‍ തുടര്‍ചികിത്സ നല്‍കുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ; ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടി

ചികിത്സാപ്പിഴവ്: വത്സലാമ്മയ്ക്ക് വിശ്വാസമുള്ള ആശുപത്രിയില്‍ തുടര്‍ചികിത്സ നല്‍കുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ; ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തേടി

പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് ശരീരത്തില്‍ ഒടിഞ്ഞ സൂചിയുമായി കഴിയേണ്ടി വന്ന വത്സലാമ്മയ്ക്ക് അടിയന്തര തുടര്‍ചികിത്സ ഉറപ്പാക്കുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ. വത്സലാമ്മയ്ക്ക് പൂര്‍ണ്ണ വിശ്വാസമുള്ള ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കഴിഞ്ഞ രണ്ടര വര്‍ഷത്തോളമാണ് ആറന്മുള സ്വദേശിനിയായ വത്സല ശരീരത്തിനുള്ളില്‍ ഒടിഞ്ഞ ഇഞ്ചക്ഷന്‍ സൂചിയുമായി കടുത്ത വേദന സഹിച്ച് ജീവിച്ചത്. 2023 ഒക്ടോബറിലാണ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. അന്ന് അവിടെ നിന്ന് എടുത്ത ഇഞ്ചക്ഷന് പിന്നാലെ കടുത്ത നടുവേദന അനുഭവപ്പെട്ടിരുന്നു. എന്നാല്‍ മരുന്ന് കട്ടപിടിച്ചതാണെന്ന് കരുതി അധികം കാര്യമാക്കിയില്ല. തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോഴെല്ലാം ഈ വേദന വത്സലയെ നിരന്തരം അലട്ടിയിരുന്നു.

കഴിഞ്ഞ ദിവസം വേദന കാലിലേക്ക് കൂടി വ്യാപിച്ചതോടെയാണ് വത്സല വീണ്ടും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ കുത്തിവയ്‌പ്പെടുത്ത ഭാഗം പഴുത്തതായി കണ്ടെത്തുകയും, സ്‌കാന്‍ ചെയ്തപ്പോള്‍ ഉള്ളില്‍ സൂചി ഇരിക്കുന്നത് തിരിച്ചറിയുകയുമായിരുന്നു. എന്നാല്‍ ഡ്യൂട്ടി ഡോക്ടര്‍ ഇത് ഞെക്കി പുറത്തെടുക്കാന്‍ ശ്രമിച്ചതോടെ സൂചി ഒടിഞ്ഞ് പകുതി ഭാഗം ശരീരത്തില്‍ അവശേഷിക്കുന്ന അതീവ ഗുരുതരമായ അവസ്ഥയിലാണ് നിലവില്‍ വത്സലയുള്ളത്.

മാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ അബിന്‍ വര്‍ക്കി എം.എല്‍.എ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെ വിവരമറിയിച്ചു. വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട ആരോഗ്യ മന്ത്രി, സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട ഡി.എം.ഓയോട് (DMO) ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അബിന്‍ വര്‍ക്കി എം.എല്‍.എ വത്സലാമ്മയുടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചത്. ഇത്തരമൊരു ചികിത്സാപ്പിഴവ് ഒട്ടും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു എന്നും, ഈ വീഴ്ച സര്‍ക്കാരിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. ഇനി കോഴഞ്ചേരി ആശുപത്രിയിലേക്ക് തന്നെ കൊണ്ടുപോകരുതെന്ന വത്സലാമ്മയുടെ അപേക്ഷ പരിഗണിച്ചാണ് അവര്‍ക്ക് വിശ്വാസമുള്ള മറ്റേതെങ്കിലും ആശുപത്രിയില്‍ മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് എം.എല്‍.എ ഉറപ്പുനല്‍കിയത്. സര്‍ക്കാരിന്റെയും എം.എല്‍.എയുടെയും ഭാഗത്തുനിന്നുണ്ടായ വേഗത്തിലുള്ള ഇടപെടല്‍ തങ്ങള്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് വത്സലാമ്മയും കുടുംബവും പ്രതികരിച്ചു.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in