Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ല, യാത്രാരേഖ മാത്രം: വിദേശകാര്യ മന്ത്രാലയം

ഇന്ത്യന്‍ പാസ്പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ല, യാത്രാരേഖ മാത്രം: വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒരാളുടെ പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖയല്ലെന്നും അത് അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള ഒരു 'യാത്രാരേഖ' മാത്രമാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പതിനാലാമത് പാസ്പോര്‍ട്ട് സേവാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൗരത്വം അസന്നിഗ്ദ്ധമായി തെളിയിക്കുന്ന മറ്റ് രേഖകളുമായി പാസ്പോര്‍ട്ടിനെ താരതമ്യം ചെയ്യരുതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും അന്താരാഷ്ട്ര തലത്തില്‍ വ്യക്തിയുടെ ദേശീയത സാക്ഷ്യപ്പെടുത്തുന്നതിനും വേണ്ടിയാണ് പാസ്പോര്‍ട്ട് അനുവദിക്കുന്നത്. എന്നാല്‍ ഇത് ഇന്ത്യന്‍ പൗരത്വത്തിനുള്ള പരമാധികാര തെളിവല്ല. പാസ്പോര്‍ട്ട് പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള രേഖയാണെന്നും ആവശ്യപ്പെടുന്ന പക്ഷം ഇത് സര്‍ക്കാരിലേക്ക് തിരികെ നല്‍കാന്‍ കൈവശക്കാരന്‍ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിച്ചു. വോട്ടര്‍ ഐഡി, പാന്‍ കാര്‍ഡ്, മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും പൗരത്വം തെളിയിക്കാനുള്ള അന്തിമ രേഖകളല്ലെന്ന് മുന്‍പ് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ കേവലം തിരിച്ചറിയല്‍-വിലാസ രേഖകള്‍ മാത്രമാണ്. 1955-ലെ സിറ്റിസണ്‍ഷിപ്പ് ആക്ട് പ്രകാരമുള്ള ജനന തീയതി, മാതാപിതാക്കളുടെ പൗരത്വം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഒരാളുടെ ഇന്ത്യന്‍ പൗരത്വം നിയമപരമായി നിശ്ചയിക്കുന്നത്.

അതേസമയം, രാജ്യത്തെ പാസ്പോര്‍ട്ട് വിതരണ രംഗത്ത് വന്‍ പുരോഗതി കൈവരിച്ചതായും മന്ത്രാലയം അറിയിച്ചു. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്ന ബയോമെട്രിക് ഡാറ്റ അടങ്ങിയ 1.47 കോടി ഇ-പാസ്പോര്‍ട്ടുകള്‍ ഇന്ത്യ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. പോലീസ് വെരിഫിക്കേഷന്‍ ഒഴികെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി 6 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഇപ്പോള്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുന്നുണ്ട്. പാസ്പോര്‍ട്ട് കേന്ദ്രങ്ങളില്‍ അപേക്ഷകര്‍ ചെലവഴിക്കുന്ന സമയം 45 മിനിറ്റില്‍ താഴെയായി കുറഞ്ഞു. ഒരു പതിറ്റാണ്ട് മുന്‍പ് രാജ്യത്ത് വെറും 77 പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ അത് 545 ആയി ഉയര്‍ന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് നിലവില്‍ 27 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനവും, 47 രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യവും, 66 രാജ്യങ്ങളില്‍ ഇ-വിസ സൗകര്യവും ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related articles

See all
Popular News

രാഹുൽ ഗാന്ധി മാറിയിട്ടില്ല, ഇന്ത്യ തിരിച്ചറിഞ്ഞുതുടങ്ങി; ഇന്ത്യയുടെ കാഴ്ചപ്പാട് മാറി

Popular News

'തേനിസൈ തെൻട്രൽ' ദേവ; തമിഴ് സിനിമാ സംഗീതത്തിൽ വിപ്ലവം തീർത്ത നാടൻ പാട്ടുകളുടെ തമ്പുരാൻ

Popular News

ഇന്ത്യ നേപ്പാളോ ബംഗ്ലാദേശോ അല്ല; ഭരണമാറ്റം ജനാധിപത്യ മാർഗങ്ങളിലൂടെയെന്ന് നടൻ പ്രകാശ് രാജ്

Popular News

തമിഴ് സംഗീത ലോകത്തിന് കണ്ണീരോർമ്മ; പ്രമുഖ സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Save your stories

Sign in