Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കാലാവധി കഴിഞ്ഞ ഫ്രൂട്ടിയും ആപ്പി ഫിസും; മഹാരാഷ്ട്രയിൽ വെയർഹൗസ് സീൽ ചെയ്ത് FDA

കാലാവധി കഴിഞ്ഞ ഫ്രൂട്ടിയും ആപ്പി ഫിസും; മഹാരാഷ്ട്രയിൽ വെയർഹൗസ് സീൽ ചെയ്ത് FDA

മുംബൈ: കാലാവധി കഴിഞ്ഞ ഫ്രൂട്ടി, ആപ്പി ഫിസ് ഉൾപ്പെടെയുള്ള ശീതളപാനീയങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടി സ്വീകരിച്ചു. മുംബൈയിലെ ചെമ്പൂർ മേഖലയിലെ വെയർഹൗസുകളിൽ നടത്തിയ പരിശോധനയിലാണ് കാലാവധി കഴിഞ്ഞ പാനീയങ്ങൾ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പിടിച്ചെടുത്തത്.

ഏകദേശം 99,970 രൂപ വിലമതിക്കുന്ന കാലാവധി കഴിഞ്ഞ ലഹരിരഹിത പാനീയങ്ങളാണ് അധികൃതർ പിടിച്ചെടുത്തത്. പരിശോധനയ്ക്ക് പിന്നാലെ വെലോസിറ്റി എക്സ്പ്രസ് വെയർഹൗസിന്റെ ലൈസൻസ് റദ്ദാക്കുകയും സ്ഥാപനം സീൽ ചെയ്യുകയും ചെയ്തു. സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി തയ്യാറാക്കി നിർത്തിയിരുന്ന രണ്ട് വാഹനങ്ങളും അധികൃതർ പിടിച്ചെടുത്തു.

ഓഗസ്റ്റ് 13ന് വൈകിട്ട് ആറുമണിയോടെ ആരംഭിച്ച പരിശോധന അടുത്ത ദിവസം പുലർച്ചെ അഞ്ച് മണിവരെ നീണ്ടു. ഇതിന് പിന്നാലെ മുംബൈയിലെ ക്വിക്ക് കൊമേഴ്സ് സ്ഥാപനങ്ങളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

 ഈ ആഴ്ച നടത്തിയ വിവിധ പരിശോധനകളിൽ 14 ക്വിക്ക് കൊമേഴ്സ് ഔട്ട്ലെറ്റുകളുടെ ലൈസൻസുകൾ FDA സസ്പെൻഡ് ചെയ്തതായാണ് റിപ്പോർട്ട്. ഭക്ഷ്യസുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനെ തുടർന്ന് മുംബൈയിലെ ഡോമിനോസിന്റെ നാല് ഔട്ട്ലെറ്റുകളുടെ പ്രവർത്തനവും റദ്ദാക്കിയിട്ടുണ്ട്.

വൃത്തിഹീനമായ സാഹചര്യങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ബ്ലിങ്കിറ്റ്, ഇൻസ്റ്റമാർട്ട്, സെപ്റ്റോ തുടങ്ങിയ ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളുടെ കേന്ദ്രങ്ങളിലും പരിശോധന നടത്തി.

സംസ്ഥാനത്തുടനീളം 86 ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിലാണ്** ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. ഇതിൽ 60ഓളം സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായും നിർത്തിവയ്ക്കാനും അധികൃതർ നിർദേശം നൽകി.ബ്ലിങ്കിറ്റിന്റെ അഞ്ച്, സെപ്റ്റോയുടെ അഞ്ച്, ഇൻസ്റ്റമാർട്ടിന്റെ രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസുകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്.


വിവിധ ഗോഡൗണുകളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങളിലും നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന ശുചിത്വ വീഴ്ചകൾ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ അധികൃതർ അറിയിച്ചു. ചത്ത പാറ്റകൾ, പല്ലികൾ, മറ്റ് ഇഴജന്തുക്കളുടെ അവശിഷ്ടങ്ങൾ എന്നിവ കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി.

പല കേന്ദ്രങ്ങളിലെയും ചില്ലറുകൾ ആവശ്യമായ താപനിലയിൽ പ്രവർത്തിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. മുംബൈയിലെ മാലാഡ്, ഘാട്കോപ്പർ, ബാന്ദ്ര, അന്ധേരി എന്നിവിടങ്ങൾക്കൊപ്പം പൂനെയിലെ ചില കേന്ദ്രങ്ങളിലും ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.

ചില കേന്ദ്രങ്ങളിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതായും ജീവനക്കാർ മാസ്ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ഉപകരണങ്ങൾ ധരിക്കാതെയാണ് ജോലി ചെയ്തിരുന്നതെന്നും അധികൃതർ കണ്ടെത്തി. ജീവനക്കാരുടെ ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ അഭാവവും മാലിന്യ സംസ്കരണത്തിലെ വീഴ്ചകളും പരിശോധനയിൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.


Related articles

See all
Popular News

പഞ്ചസാര വില നിയന്ത്രിക്കാൻ കേന്ദ്ര നീക്കം; 10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര ഇറക്കുമതി...

Popular News

എൻഎസ്‌യുഐ പ്രവർത്തകർക്ക് നേരെ ഡൽഹി പൊലീസ് അതിക്രമം: ആരെയും വെറുതെ വിടില്ലെന്ന് രാഹുൽ ഗാന്ധ...

Popular News

ട്രെയിനുകളിലെ ഭക്ഷണ ശുചിത്വം ഉറപ്പാക്കാൻ സാങ്കേതികവിദ്യ; ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുമായ...

Popular News

അർഷ്ദീപ് സിംഗിന് പരുക്ക് ; നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിരിച്ചുവരവ്,ഭുവനേശ്വർ കുമാർ ഇ...

Save your stories

Sign in