Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നീരവ് മോദിക്ക് ലണ്ടൻ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു

നീരവ് മോദിക്ക് ലണ്ടൻ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു കോടികൾ വായ്പയെടുത്ത് തിരിച്ചടക്കാതെ നാടുവിട്ട ശേഷം ലണ്ടനിൽ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിക്ക് വീണ്ടും ലണ്ടൻ കോടതി ജാമ്യം നിഷേധിച്ചു. ഇത് മൂന്നാം തവണയാണ് നീരവ് മോദിയുടെ ജാമ്യം നിഷേധിക്കുന്നത്. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് 28 ദിവസങ്ങൾക്കു ശേഷം വീണ്ടും കോടതി പരിഗണിക്കും. മെയ് 30ന് വെസ്റ്റ്മിനിസ്റ്റർ കോടതി മുമ്ബാകെ നീരവ് മോദി ഹാജരാകണമെന്നും നിർദേശമുണ്ട്.സാക്ഷികൾക്ക് വധ ഭീഷണിയുണ്ടെന്ന വാദവും തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടെന്നുള്ള വാദവും കോടതി അംഗീകരിച്ചു. മാർച്ച് 19നാണ് നീരവ് ലണ്ടനിൽ അറസ്റ്റിലായത്. നീരവ് മോദിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയക്കൽ ഹരജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെതുടർന്നായിരുന്നു അറസ്റ്റ്. നേരത്തേ പുറത്തുവന്ന വാർത്തകളെ സാധൂകരിക്കുന്ന തരത്തിലായിരുന്നു മോദിയുടെ അറസ്റ്റ്. മോദി ഒളിവിൽ കഴിയുന്നതായി മാധ്യമ റിപോർട്ടുകളിൽ പറഞ്ഞിരുന്ന ലണ്ടനിലെ വെസ്റ്റ് എൻഡിലെ വസതിയിൽനിന്നായിരുന്നു അറസ്റ്റ്.

Related articles

See all
Latest News

ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷമായി; കർശന നിയന്ത്രണങ്ങളുമായി രാഷ്ട്രങ്ങൾ

Latest News

കോവിഡില്‍ ജാഗ്രതയോടെ ലോകം : മരണസംഖ്യ 5,436 ആയി ; അമേരിക്കയിലും സ്പെയിനിലും അടിയന്തരാവസ്ഥ

Latest News

ഇറാനുമേല്‍ ഉപരോധം തുടരും ; ആണവായുധം അനുവദിക്കില്ല : ഇറാന് മറുപടിയുമായി അമേരിക്ക

Latest News

ഗോതബായ രജപക്സ ശ്രീലങ്കയുടെ പുതിയ പ്രസിഡന്‍റ്

Save your stories

Sign in