തിരുവനന്തപുരം: ലോകകേരള സഭ പിരിച്ചുവിടാന് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് ലോകകേരള സഭയുടെ പേരില് വന്തോതില് ധൂര്ത്താണ് നടന്നതെന്നും ഇതിന് പകരം പ്രവാസികളുടെ യഥാര്ത്ഥ ആവശ്യങ്ങള് കണ്ടറിഞ്ഞ് പ്രവര്ത്തിക്കുന്ന കൂടുതല് സുതാര്യവും കാര്യക്ഷമവുമായ പുതിയ സംവിധാനം നിലവില് വരുത്തുമെന്നും മുഖ്യമന്ത്രി വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി.
പ്രവാസി ക്ഷേമവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി മുതിര്ന്ന മന്ത്രിമാര് ഉള്പ്പെടുന്ന പ്രത്യേക മന്ത്രിസഭാ ഉപസമിതിയെ രൂപീകരിച്ചിട്ടുണ്ട്. പ്രവാസികള് അനുഭവിക്കുന്ന പ്രശ്നങ്ങള്ക്ക് അടിയന്തര പരിഹാരം കാണാനും പുതിയ പദ്ധതി ഏകോപനത്തിനുമായി ഈ ഉപസമിതി മേല്നോട്ടം വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ലോകകേരള സഭ പിരിച്ചുവിടും; ധൂര്ത്ത് അവസാനിപ്പിച്ച് പകരം പുതിയ സംവിധാനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി