Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

പിണറായി സർക്കാർ വൈദ്യുതി കരാർ റദ്ദാക്കിയതിൽ ലാവ്‌ലിൻ മോഡൽ അഴിമതി: അന്വേഷണം ആവശ്യപ്പെട്ട് പരാതി

പിണറായി സർക്കാർ വൈദ്യുതി കരാർ റദ്ദാക്കിയതിൽ ലാവ്‌ലിൻ മോഡൽ അഴിമതി: അന്വേഷണം ആവശ്യപ്പെട്ട്  പരാതി



കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാര്‍ പിന്നീട് പിണറായി വിജയന്‍ സര്‍ക്കാര്‍ റദ്ദാക്കി സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ അധികച്ചെലവ് ഉണ്ടാക്കിയത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറിയും മുൻ തൃശൂർ കോർപ്പറേഷൻ കൗൺസിലറുമായിരുന്ന ജോണ്‍ ഡാനിയല്‍ മുഖ്യമന്ത്രി വി ഡി സതീശൻ, വൈദ്യുതി മന്ത്രി സണ്ണി ജോസഫ്, ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എന്നിവർക്ക് പരാതി നല്‍കി. എസ്എന്‍സി ലാവ്‌ലിന്‍ ഇടപാട് പോലെ ഉന്നതതലങ്ങളിലേക്ക് നീളുന്ന വന്‍അഴിമതി ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നതായും ജോണ്‍ ഡാനിയല്‍ പരാതിയില്‍ പറഞ്ഞു.
 
വൈദ്യുതി ക്ഷാമമുണ്ടാകുമ്പോള്‍ നേരിടാന്‍ യൂണിറ്റിന് 4.29 രൂപ നിരക്കില്‍ 465 മെഗാവാട്ട് വൈദ്യുതി പുറത്തു നിന്ന് വാങ്ങാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കരാറുണ്ടാക്കിയതെന്ന് ജോണ്‍ ഡാനിയല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ പിണറായി സര്‍ക്കാര്‍ 2023ല്‍ ഈ കരാര്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് റദ്ദാക്കി. കെ.എസ്.ഇ.ബി ചെയര്‍മാന്റെയും ചീഫ് എന്‍ജിനീയറുടെയും വിയോജിപ്പ് തള്ളിക്കളഞ്ഞു കൊണ്ടാണ് പിണറായി സര്‍ക്കാരിന് കീഴിലുള്ള വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ കരാാര്‍ റദ്ദാക്കിയത്. വര്‍ഷം തോറും വൈദ്യുതി വിലയില്‍ നിശ്ചിത ശതമാനം ഇളവ് ലഭിക്കുന്ന തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കരാര്‍ വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കരാര്‍ റദ്ദാക്കിയതു മൂലം പിന്നീട് പ്രതിസന്ധി ഘട്ടങ്ങളില്‍ വൈദ്യുതി വാങ്ങാന്‍ വന്‍തുക അധികമായി ചെലവഴിക്കേണ്ടി വന്നു. രണ്ടു വര്‍ഷത്തിനിടെ മാത്രം 736 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വന്നതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതിന്റെ വലിയൊരു ഭാഗം കമ്മീഷന്‍ ഇനത്തില്‍ ഇടനിലക്കാര്‍ തട്ടിയെടുത്തതായി സംശയിക്കേണ്ടിയിരിക്കുന്നു. ഇടതുമുന്നണി നേതൃത്വവും മുഖ്യമന്ത്രിയും അറിയാതെ ഇത്തരമൊരു ഇടപാട് നടക്കുമെന്നു കരുതുന്നില്ല. അതു കൊണ്ടു തന്നെ, എസ്എന്‍സി ലാവ്‌ലിന്‍ മാതൃകയിലുള്ള വന്‍ അഴിമതി ഇതിനു പിന്നിലുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതു സംബന്ധിച്ച് സമഗ്രമായ വിദഗ്ധ അന്വേഷണം ആവശ്യമാണ്. ഈ സാഹചര്യത്തില്‍ വിജിലന്‍സ് പോലുള്ള ഏജന്‍സികളെക്കൊണ്ട് ഇക്കാര്യം അന്വേഷിപ്പിക്കണമെന്നു ജോണ്‍ ഡാനിയല്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

കാസർകോട് സി പി എമ്മിൽ പൊട്ടിത്തെറി ; എം. രാഘവൻ രാജിവെച്ചു

Popular News

മാസപ്പടി കേസില്‍ ഇ.ഡിയുടെ നിർണ്ണായക നീക്കം; ചോദ്യം ചെയ്യലിനായി ഡൽഹിയിൽ നിന്ന് ഉന്നത ഉദ്യോഗ...

Popular News

മാസപ്പടി കേസ്: നിയമസഭാ സമ്മേളനം ചൂണ്ടിക്കാട്ടി ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് പ...

Popular News

ശബരിമല നട ഇന്ന് തുറക്കും; മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രി കെ. മുരളീധരനും ദര്‍ശനത്തിനെത...

Save your stories

Sign in