Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ; കനത്ത മഴ തുടരുന്നതിനിടെ സുരക്ഷാ ആശങ്ക ശക്തം

കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ; കനത്ത മഴ തുടരുന്നതിനിടെ സുരക്ഷാ ആശങ്ക ശക്തം

തൃശ്ശൂർ: പാലക്കാട്–തൃശ്ശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാതയിലെ കുതിരാൻ തുരങ്കത്തിന് മുകളിൽ മണ്ണിടിച്ചിൽ. ഇരട്ട തുരങ്കത്തിലെ പടിഞ്ഞാറൻ തുരങ്കമുഖത്തിന് മുകളിലായി രണ്ട് ഭാഗങ്ങളിലാണ് കുന്നിടിഞ്ഞ് മണ്ണും പാറക്കഷ്ണങ്ങളും താഴേക്ക് പതിച്ചത്. 

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായത്. നിലവിൽ ചെറിയ തോതിലാണ് മണ്ണും പാറക്കഷ്ണങ്ങളും ഇടിഞ്ഞുവീണതെങ്കിലും പ്രദേശത്ത് യാത്രക്കാരിലും നാട്ടുകാരിലും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

സംഭവമറിഞ്ഞ ഉടൻ ഹൈവേ പട്രോളിങ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലാ കളക്ടറും സ്ഥലത്തെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി സുരക്ഷാ നടപടികൾ പരിശോധിച്ചു.

തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ തുരങ്കത്തിന് മുകളിലുള്ള മണ്ണും മരങ്ങളും ഇനിയും താഴേക്ക് പതിക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അതിനാൽ പ്രദേശത്ത് അടിയന്തര സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

തൃശ്ശൂർ–പാലക്കാട് ദേശീയപാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് കുതിരാൻ തുരങ്കം. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വാഹനങ്ങളും ദിവസേന പതിനായിരക്കണക്കിന് യാത്രാ വാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ പാതയാണിത്.

തുരങ്കത്തിന് മുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി അധികൃതർ കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. 

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in