Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെപിസിസി വിശ്വാസ സംരക്ഷണ ജാഥ ഇന്ന് ചെങ്ങന്നൂരില്‍ സംഗമിക്കും; സമാപനം നാളെ പന്തളത്ത്

കെപിസിസി വിശ്വാസ സംരക്ഷണ ജാഥ ഇന്ന് ചെങ്ങന്നൂരില്‍ സംഗമിക്കും; സമാപനം നാളെ പന്തളത്ത്
ചെങ്ങന്നൂര്‍: ശബരിമലയിലെ ആചാര ലംഘനത്തിനെതിരെയും സ്വര്‍ണക്കൊള്ളയ്‌ക്കെതിരെയും കെ.പി.സി.സി. നേതൃത്വത്തില്‍ സംസ്ഥാനത്ത് പര്യടനം നടത്തുന്ന മേഖലാ ജാഥകള്‍ ഇന്ന് വൈകുന്നേരം ചെങ്ങന്നൂരില്‍ സംഗമിക്കും. കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ബെന്നി ബെഹന്നാന്‍ എന്നിവര്‍ നയിക്കുന്ന മേഖലാ ജാഥകളാണ് വൈകുന്നേരം അഞ്ച് മണിയോടെ ചെങ്ങന്നൂരില്‍ ഒത്തുചേരുന്നത്. ഈ സംഗമം ജാഥയുടെ പ്രചാരണത്തിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും. അടൂര്‍ പ്രകാശ് എം.പി. നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് റാന്നിയിലും ആറന്മുളയിലും ആവേശകരമായ സ്വീകരണം നല്‍കും. സ്വീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം വൈകുന്നേരത്തോടെ ജാഥ ചെങ്ങന്നൂരിലേക്ക് പ്രവേശിക്കും. ജാഥയുടെ ഔദ്യോഗിക സമാപനവും വിശ്വാസ സംഗമവും നാളെ പന്തളത്ത് വെച്ച് നടക്കും. യു.ഡി.എഫ്. നേതാക്കള്‍ അണിനിരക്കുന്ന വിപുലമായ പദയാത്രയോടെയായിരിക്കും സമാപന സമ്മേളനം നടക്കുക. ശബരിമല വിശ്വാസ സംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടിന്റെ പ്രഖ്യാപനമായിരിക്കും പന്തളത്തെ വിശ്വാസ സംഗമം.

Related articles

See all
Popular News

കോവളം സ്പാ പീഡനം: ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപ് അറസ്റ്റിൽ; 16 കാരി നേരിട്ടത് കൊടും ക്രൂരത, കേ...

Popular News

കിഫ്ബി കടമെടുപ്പ്: ഉയർന്ന പലിശബാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും കിഫ്ബിക്ക് അധിക ഗാര...

Popular News

'രാഷ്ട്രീയ പാരമ്പര്യമില്ലാത്തവര്‍ മന്ത്രിമാരായാല്‍ ഇതാണ് കുഴപ്പം'; ഗണ്‍മാന്റെ മൊഴിമാറ്റത്ത...

Popular News

സിപിഎം കണ്ണൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ പ്രതിനിധികളുടെ വിമര്‍ശനം; ക്ഷുഭിതനായി പിണറ...

Save your stories

Sign in