Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ജീവന്‍ നല്‍കിയ പ്രതിഭ; കോഴിക്കോട് അബൂബക്കറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

മൂവായിരത്തിലധികം പാട്ടുകള്‍ക്ക് ജീവന്‍ നല്‍കിയ പ്രതിഭ; കോഴിക്കോട് അബൂബക്കറിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മാപ്പിളപ്പാട്ട് സംഗീത ലോകത്തെ അമരക്കാരനും പ്രശസ്ത തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കറിന്റെ വേര്‍പാട് കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന് മാപ്പിളപ്പാട്ടിനെ ജനഹൃദയങ്ങളിലേക്ക് ആവാഹിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. എം.എസ്. ബാബുരാജ്, ജി. ദേവരാജന്‍, ബോംബെ രവി തുടങ്ങിയ മഹാരഥന്മാരായ സംഗീത സംവിധായകരുടെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്ന അബൂബക്കര്‍, പിന്നീട് തനതായ ഈണങ്ങളിലൂടെ മാപ്പിളപ്പാട്ട് ശാഖയില്‍ സ്വന്തമായൊരു യുഗം തന്നെ സൃഷ്ടിക്കുകയായിരുന്നു.  

കെ.ജെ. യേശുദാസ് ആലപിച്ച 'കരയാനും പറയാനും', കെ.എസ്. ചിത്രയുടെ ഭാവസാന്ദ്രമായ 'യത്തീമിനതാണീ' തുടങ്ങി തലമുറകള്‍ നെഞ്ചിലേറ്റിയ എത്രയോ നിത്യഹരിത ഗാനങ്ങളാണ് അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ നിന്ന് പിറവിയെടുത്തത്. മലയാളത്തിന്റെ മുന്‍നിര ഗായകരെല്ലാം ആ ഈണങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നു.  

'ഈണങ്ങളുടെ സുല്‍ത്താന്‍' എന്ന അദ്ദേഹത്തിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ താന്‍ എത്തണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നെന്ന വിവരം ഏറെ ആര്‍ദ്രതയോടെയാണ് കേട്ടതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കോഴിക്കോട് അബൂബക്കറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സംഗീതാസ്വാദകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി കുറിച്ചു. 

Related articles

See all
Popular News

കേരളത്തിന് ചരിത്ര നേട്ടം; ആദ്യ വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയിലേക്ക്

Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Save your stories

Sign in