Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞത് തിരിച്ചടിയായി'; കോന്നി സിപിഎം ഏരിയ കമ്മിറ്റിയില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും വിമര്‍ശനം

'വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞത് തിരിച്ചടിയായി'; കോന്നി സിപിഎം ഏരിയ കമ്മിറ്റിയില്‍ പിണറായി വിജയനും എം.വി. ഗോവിന്ദനും വിമര്‍ശനം

കോന്നി: തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം കോന്നി ഏരിയ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനം. പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും ചില നടപടികള്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

കോന്നിയിലെ പൊതുസമ്മേളനത്തിനിടെ 'വീട്ടില്‍ പോയി ചോദിക്കാന്‍' പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം സംസ്ഥാനത്താകെ പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്നാണ് ഏരിയ കമ്മിറ്റിയുടെ പ്രധാന വിലയിരുത്തല്‍. ഈ ഒരു പരാമര്‍ശം കാരണം മാത്രം സംസ്ഥാനത്തെ ഓരോ ബൂത്തിലും ശരാശരി 20 വോട്ടുകള്‍ വീതം എല്‍ഡിഎഫിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായെന്ന് യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെയും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അദ്ദേഹം സ്വന്തം ഭാര്യയ്ക്ക് തളിപ്പറമ്പ് സീറ്റ് വാങ്ങി നല്‍കിയ നടപടി പാര്‍ട്ടിയെ മറന്നുകൊണ്ടുള്ളതാണെന്നും, ഇത് സംസ്ഥാനത്താകെ എണ്ണമറ്റ സീറ്റുകള്‍ നഷ്ടപ്പെടുന്നതിന് കാരണമായെന്നും വിമര്‍ശനമുണ്ടായി.

കോന്നി മണ്ഡലത്തിലെ ഫലത്തെക്കുറിച്ചും യോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഇവിടെ കെ.യു. ജനീഷ് കുമാര്‍ കഷ്ടിച്ചാണ് കടന്നുകൂടിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഒരാഴ്ച കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ 15,000 വോട്ടുകള്‍ക്ക് തോല്‍ക്കുമായിരുന്നുവെന്നും, അങ്ങനെയെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ എല്‍ഡിഎഫ് സമ്പൂര്‍ണ്ണ പരാജയം നേരിടേണ്ടി വരുമായിരുന്നുവെന്നും ഏരിയ കമ്മിറ്റി യോഗത്തില്‍ വിലയിരുത്തലുണ്ടായി.

Related articles

See all
Popular News

മെസ്സി തട്ടിപ്പ്: മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണം; ഗവർണറുടെ അനുമത...

Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

പിണറായി വിജയൻ ചോദ്യമുനയിലേക്ക്; മാസപ്പടി കേസില്‍ ഇഡി നോട്ടീസ്; ഈ മാസം 23ന് ചോദ്യം ചെയ്യലിന...

Save your stories

Sign in