Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

കേരളത്തിൽ മഴയ്ക്ക് അൽപം ശമനം; അഞ്ച് ജില്ലകളിൽ മാത്രം ഓറഞ്ച് അലർട്ട്

കേരളത്തിൽ മഴയ്ക്ക് അൽപം ശമനം; അഞ്ച് ജില്ലകളിൽ മാത്രം ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴയും മഴക്കെടുതിയും നേരിട്ട കേരളത്തിൽ മഴയുടെ ശക്തി ക്രമേണ കുറയുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പുതുക്കിയ മഴ മുന്നറിയിപ്പിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളെ മുന്നറിയിപ്പ് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പുതിയ അറിയിപ്പ് പ്രകാരം ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ഒൻപത് ജില്ലകളിൽ തീവ്രമഴ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പിന്നീട് അത് അഞ്ച് ജില്ലകളിലേക്ക് ചുരുക്കുകയായിരുന്നു.

അതേസമയം, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് തുടരുകയാണ്.

നാളത്തെ മുന്നറിയിപ്പ് അനുസരിച്ച് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളപ്പോൾ, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.

വെള്ളിയാഴ്ച മലബാർ മേഖലയിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മറ്റ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ടും തുടരുന്നുണ്ട്.

അടുത്ത ദിവസങ്ങളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.

Related articles

See all
Popular News

നെടുമ്പാശ്ശേരി കാർ അപകടക്കേസ്: പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും

Popular News

വ്യാജപ്രചരണം; DYFI ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി മന്ത്രി എം. ലിജു

Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Save your stories

Sign in