Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നേരിയ മഴ പ്രതീക്ഷിക്കാം.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം കൂടുതല്‍ കരുത്താര്‍ജിച്ച് അതിതീവ്ര ന്യൂനമര്‍ദമായി മാറും. ഇത് വടക്കന്‍ ആന്ധ്രപ്രദേശ്‌തെക്കന്‍ ഒഡിഷ തീരങ്ങളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ട്. ഇതിനുപുറമേ, മധ്യ തമിഴ്‌നാടിന് മുകളിലുള്ള ചക്രവാതച്ചുഴിയും ന്യൂനമര്‍ദ പാത്തിയും കേരളത്തിലെ കാലാവസ്ഥയെ സ്വാധീനിക്കും.

ഇതിന്റെ ഫലമായി സെപ്റ്റംബര്‍ 25 വരെ സംസ്ഥാനത്ത് മഴ തുടരും. സെപ്റ്റംബര്‍ 23, 24, 25 തീയതികളില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സെപ്റ്റംബര്‍ 22-ന് ഇടിമിന്നലിനും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.

Related articles

See all
Popular News

മാസപ്പടി കേസിൽ ഇഡി കുരുക്ക് മുറുകുന്നു; പിണറായി വിജയനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം

Popular News

ഐസക്കിന്റെ അവകാശവാദം പൊളിയുന്നുവോ ? 30,000 കോടി എവിടെപ്പോയി, പിണറായിയും ബാലഗോപാലും മറുപടി...

Popular News

മുന്നൊരുക്കങ്ങൾ നേരിട്ടറിയാൻ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിൽ

Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള 'ലെഹ്‌റാ ദോ തിരംഗ' : അഭിജീത് ദീപ്കെയും നേഹ ബോറയു...

Save your stories

Sign in