Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ: 35 വേദികളിൽ 340 ഓളം ഇനങ്ങൾ; നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ 30 വരെ: 35 വേദികളിൽ 340 ഓളം ഇനങ്ങൾ; നിശാഗന്ധിയില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഈ മാസം 24 മുതൽ 30 വരെ സംസ്ഥാനത്ത് ഓണം വാരാഘോഷം സംഘടിപ്പിക്കുമെന്ന് മന്ത്രി പിസി വിഷ്ണുനാഥ് അറിയിച്ചു. വൈകിട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും.  തിരുവനന്തപുരം ജില്ലയിൽ 35 വേദികളിൽ 340 ഓളം ഇനങ്ങൾ അവതരിപ്പിക്കും.  ഉദ്ഘാടനത്തിന് മുന്നോടിയായി ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടിയും അരങ്ങേറും. നടൻ കുഞ്ചാക്കോ ബോബൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഓണം ടൂറിസം വാരാഘോഷത്തിന് സമാപനം കുറിച്ച് ഓഗസ്റ്റ് 30ന് വർണാഭമായ ഘോഷയാത്ര സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വിശിഷ്ട അഥിതിയായി സമാപന ദിനത്തിൽ ഉപരാഷ്ട്രപതി പങ്കെടുക്കുമെന്നും മന്ത്രി പിസി വിഷ്ണുനാഥ് പറഞ്ഞു.

ഓണത്തിന്റെ തനത് പാരമ്പര്യവും സംസ്കാരവും വിദേശ, ആഭ്യന്തര വിനോദസഞ്ചാരികൾക്ക് മുന്നിൽ പൂർണ്ണമായി എത്തിക്കുന്ന അനുഭവമാക്കി ഇത്തവണത്തെ ഓണം വാരാഘോഷത്തെ മാറ്റും. വിനോദസഞ്ചാരികൾക്ക് നേരിട്ട് പൂക്കളമിടാനും ഓണക്കളികളിൽ പങ്കാളികളാകാനും ഓണസദ്യ ആസ്വദിക്കാനും അനുഷ്ഠാന കലാരൂപങ്ങൾ കണ്ടറിയാനുമുള്ള അവസരം ഇതിലൂടെ ഉറപ്പാക്കുമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ് വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി തലസ്ഥാനത്തെ നിശാഗന്ധിയിൽ ഒരു മണിക്കൂർ സമയം പടയണി, തെയ്യം, തോൽപ്പാവക്കൂത്ത് തുടങ്ങിയ തനത് അനുഷ്ഠാനകലകൾക്ക് വേണ്ടി മാത്രമായി മാറ്റിവയ്ക്കാൻ തീരുമാനമായിട്ടുണ്ട്. മുൻവർഷങ്ങളിലെ വേദികൾ നിലനിർത്തിയും പുതിയ വേദികൾ കൂട്ടിച്ചേർത്തും വിപുലമായാണ് ആഘോഷങ്ങൾ ആസൂത്രണം ചെയ്യുന്നത്. ദേശീയതലത്തിൽ പ്രചാരം നൽകുന്നതിനായി തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ അയൽസംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരെ ക്ഷണിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.

ഓണം വാരാഘോഷത്തിന്റെ ഭാഗമായി കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം 'ഉത്സവമേഖലയായി' പ്രഖ്യാപിക്കും. ആഘോഷങ്ങളുടെ വിജയത്തിനായി ജനറൽ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു. തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ എം. വിൻസെന്റ്, ജി.ആർ. അനിൽ, വി. ജോയി, ജനപ്രതിനിധികൾ, ജില്ലാ കളക്ടർ അനു കുമാരി, കമ്മീഷണർ അരുൾ ആർ.ബി. കൃഷ്ണ, ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന എം. തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Related articles

See all
Popular News

"കയ്യേറ്റക്കാരും കുടിയേറ്റക്കാരും ഒന്നല്ല, ചിന്നക്കനാലിലെ കയ്യേറ്റക്കാരെ സംരക്ഷിക്കില്ല":...

Popular News

"മടിയിൽ കനമില്ലെങ്കിൽ പിണറായിക്ക് എന്തിന് വെപ്രാളം?: അന്വേഷണവും വിചാരണയും നേരിടാൻ പിണറായി...

Popular News

കിഫ്ബിയുടെ ചിറകരിയാൻ സർക്കാർ: വിദഗ്ധ സമിതി റിപ്പോർട്ട് മുഖ്യമന്ത്രി നിയമസഭയുടെ മേശപ്പുറത്ത...

Popular News

വേമ്പനാട്ട് കായലിലെ നീരൊഴുക്ക് തടസ്സം: ശാസ്ത്രീയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് മ...

Save your stories

Sign in