Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 58.82 ശതമാനം പോളിങ് രേഖപ്പെടുത്തി. കൊല്ലം, ആലപ്പുഴ ഒഴികെയുള്ള 12 ജില്ലകളിലായി 385 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടന്നത്. ജനവിധി തേടിയ 126 സ്ഥാനാർഥികളുടെ ഭാവി അറിയാനുള്ള വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും

തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് ഏഴിടങ്ങളിലാണ് പ്രധാനമായും ഒഴിവുകൾ വന്നത്. മറ്റ് വാർഡുകളിൽ ജനപ്രതിനിധികളുടെ മരണവും രാജിയുമാണ് ഉപതിരഞ്ഞെടുപ്പിലേക്ക് വഴിവെച്ചത്

കൊച്ചി, കോഴിക്കോട് കോർപറേഷനുകൾ, മട്ടന്നൂർ, ചിറ്റൂർ-തത്തമംഗലം, ചാലക്കുടി നഗരസഭകൾ എന്നിവടങ്ങളിലെ ഓരോ വാർഡുകളിലും, തിരുവനന്തപുരം, കോട്ടയം, പാലക്കാട് ജില്ലാ പഞ്ചായത്തുകളിലെ ഓരോ വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതുകൂടാതെ 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലും പ്രതിനിധികളെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടന്നു.

തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലെ 'ട്രെൻഡ്' (TREND) എന്ന ലിങ്കിലൂടെ തത്സമയം ലഭ്യമാകും

Related articles

See all
Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in