Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വീണ്ടും പരക്കെ മഴ: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; കടലാക്രമണ ജാഗ്രത

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ വീണ്ടും പരക്കെ മഴ: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; കടലാക്രമണ ജാഗ്രത

ചക്രവാതച്ചുഴിയുടെ സ്വാധീനത്തെത്തുടർന്ന് ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, വ്യാഴാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.

24 മണിക്കൂറിൽ 64.5 മി.മീ മുതൽ 115.5 മി.മീ വരെ മഴ ലഭിക്കാവുന്ന സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഫലമായി കേരള തീരത്ത് തിങ്കളാഴ്ച രാത്രി 11.30 വരെ 0.4 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകളും കടലാക്രമണവും ഉണ്ടായേക്കാമെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

വടക്കൻ ആൻഡമാൻ കടലിന് മുകളിലെത്തുന്ന ചക്രവാതച്ചുഴി അടുത്ത രണ്ടുദിവസത്തിനുള്ളിൽ മ്യാന്മാർ-ബംഗ്ലാദേശ് തീരങ്ങൾക്ക് സമാന്തരമായി വടക്കുപടിഞ്ഞാറൻ ദിശയിൽ നീങ്ങി, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് എത്താൻ സാധ്യതയുണ്ട്. ഇതിന്റെ തുടർച്ചയായാണ് വരുംദിവസങ്ങളിൽ കേരളത്തിൽ മഴ ശക്തമാകുന്നത്. 


Related articles

See all
Popular News

കനത്ത മഴയും മോശം കാലാവസ്ഥയും: തൃശ്ശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കി വിജയ് ചെന്നൈയ...

Popular News

നവരാത്രി ആഘോഷം: തിങ്കളാഴ്ചയും പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ; തുടർച്ചയായി നാല് ദിനം അവധി

Popular News

നെടുമ്പാശ്ശേരികൂപ്പർ അപകടം: പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നതായി ശാസ്ത്രീയ പരിശോ...

Popular News

കലാകാരന്മാർക്ക് ജീവനമാർഗ്ഗം ഉറപ്പാക്കാൻ സംവിധാനമൊരുക്കും; പ്രൊഫഷണൽ നാടകോത്സവ സമാപനച്ചടങ്ങി...

Save your stories

Sign in