Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

മുഖം വികൃതമായതിന് രാഹുല്‍ ഗാന്ധിയെ പഴിച്ചിട്ട് കാര്യമില്ല; സിപിഎമ്മിന്റേത് രാഷ്ട്രീയ അപകര്‍ഷതാബോധം: കെ.സി. വേണുഗോപാല്

മുഖം വികൃതമായതിന് രാഹുല്‍ ഗാന്ധിയെ പഴിച്ചിട്ട് കാര്യമില്ല; സിപിഎമ്മിന്റേത് രാഷ്ട്രീയ അപകര്‍ഷതാബോധം: കെ.സി. വേണുഗോപാല്

ഡല്‍ഹി: സ്വന്തം മുഖം വികൃതമായതിന് സി.പി.എം രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചിട്ട് കാര്യമില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. മുഖം മോശമായതിന് കണ്ണാടി തല്ലിപ്പൊട്ടിക്കുന്നത് പോലെയുളള അബദ്ധമായേ സി.പി.എമ്മിന്റെ രാഹുല്‍ വിരുദ്ധ പരാമര്‍ശങ്ങളെ കാണാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ദയനീയ പരാജയമാണ് സി.പി.എമ്മിനെ കൊണ്ട് ഇതൊക്കെ പറയിക്കുന്നത്. പരാജയത്തിന്റെ കാരണങ്ങള്‍ വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിന് പകരം രാഹുല്‍ ഗാന്ധിക്ക് മേല്‍ കുതിരകയറാന്‍ നിന്നാല്‍ ഇതിലും വലിയ പരാജയങ്ങളായിരിക്കും സി.പി.എമ്മിനെ കാത്തിരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം വിട്ടാല്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും പിന്തുണ കൊണ്ട് മാത്രം പാര്‍ലമെന്റില്‍ അംഗത്വം നിലനിര്‍ത്തുന്ന പാര്‍ട്ടിയായി ഇന്ന് സി.പി.എം മാറിയിരിക്കുകയാണ്. രാജസ്ഥാനിലും തമിഴ്‌നാട്ടിലും ഉള്‍പ്പെടെ കേരളത്തിന് പുറത്ത് രാഹുല്‍ ഗാന്ധിയുടെ ചിത്രം വെച്ച് വോട്ട് വാങ്ങി വിജയിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തെ ഇ.ഡി ഏജന്റ് എന്ന് വിളിച്ച് അധിക്ഷേപിക്കുന്നത്. അവര്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത് തികഞ്ഞ പരിഹാസ്യമാണ്.

പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണ് രാജ്യത്തെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത് എന്നത് ജനാധിപത്യത്തിലെ അടിസ്ഥാന കാര്യമാണ്. ഈ വസ്തുത ഉള്‍ക്കൊള്ളാന്‍ തയ്യാറാകാതെ, സ്വന്തം അസ്തിത്വം പോലും നഷ്ടപ്പെടുത്തുന്ന സി.പി.എം നേതൃത്വം രാഹുല്‍ ഗാന്ധിയുടെ നേതൃപാടവത്തെ ചോദ്യം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ന് കേരളത്തില്‍ പോലും പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സി.പി.എമ്മിന്റെ രാഷ്ട്രീയ അപകര്‍ഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്നും കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈയ്യില്‍ രൂപീകരിച്ച വിശാലമായ വേദിയാണ് ഇന്ത്യ മുന്നണി. ബി.ജെ.പിയെ അധികാര ഭ്രഷ്ടരാക്കുക എന്ന ലക്ഷ്യത്തിലാണ് സഖ്യം രൂപപ്പെട്ടത്. സി.പി.എം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക് സഖ്യ രൂപീകരണ ലക്ഷ്യങ്ങളെ കുറിച്ച് വ്യക്തമായി ബോധ്യമുണ്ടായിരുന്നു.

അധികാരത്തോടുള്ള ആര്‍ത്തി കൊണ്ടല്ല, മറിച്ച് തമിഴ്‌നാട്ടില്‍ ബി.ജെ.പി നടപ്പിലാക്കാന്‍ ശ്രമിച്ച രാഷ്ട്രപതി ഭരണം ഒഴിവാക്കാനും മതേതര സര്‍ക്കാര്‍ രൂപീകരിക്കാനും വേണ്ടിയാണ് കോണ്‍ഗ്രസ് അവിടെ ടി.വി.കെയുമായി തിരഞ്ഞെടുപ്പിന് ശേഷം സഹകരിച്ചത്. കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ഇതേ രാഷ്ട്രീയ നിലപാട് തന്നെയാണ് പിന്നീട് അവിടെ സി.പി.എമ്മും പിന്തുടര്‍ന്നതെന്ന കാര്യം അവര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്.

കോണ്‍ഗ്രസ് രാജ്യത്തിന്റെ പൊതുവായ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമ്പോള്‍ സങ്കുചിതമായ കാഴ്ചപ്പാടുകളാണ് സി.പി.എമ്മിനെ നയിക്കുന്നത്. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന ബി.ജെ.പിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് രാഹുല്‍ ഗാന്ധി നയിക്കുന്നത്. വ്യക്തിപരമായി രാഹുല്‍ ഗാന്ധിതന്നെ അതിന്റെ ഇരയാണ്.

എന്നാല്‍ ദേശീയതലത്തില്‍ ഒരു പൊതുനിലപാടില്ലാതെ, തങ്ങളുടെ സംസ്ഥാനങ്ങളിലെ പ്രാദേശിക അജണ്ടകള്‍ മാത്രം നോക്കുന്ന രാഷ്ട്രീയമാണ് സി.പി.എം ഇന്ന് പയറ്റുന്നത്. ഈ ഇടുങ്ങിയ കാഴ്ചപ്പാട് കൊണ്ടാണ് ബംഗാളിലുള്‍പ്പെടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇന്ന് കാണുന്ന രൂപത്തില്‍ തകര്‍ന്നടിഞ്ഞത്. രാഹുല്‍ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പകരം പാര്‍ട്ടിയുടെ ഈ തകര്‍ച്ചയെക്കുറിച്ച് ആത്മപരിശോധന നടത്താനാണ് സി.പി.എം നേതാക്കള്‍ തയ്യാറാകേണ്ടതെന്നും കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

മന്ത്രിസഭ അംഗീകാരമില്ല, പ്രഖ്യാപനമില്ല; കണ്ണൂരിൽ കോടികളുടെ ഭൂമി വാങ്ങിയതിന് പിന്നിൽ ദുരൂഹത...

Popular News

കിഫ്ബി ക്രമക്കേടിൽ നടപടി കടുപ്പിച്ച് സർക്കാർ: കണ്ണൂരിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണം

Popular News

മാസപ്പടിയിലെ ഇ.ഡി നീക്കം: പിണറായിയെ ചോദ്യം ചെയ്യാനൊരുങ്ങവെ സി.പി.എമ്മിൽ ആശങ്കയും അമർഷവും

Popular News

'പിണറായി സർക്കാരിനെ തിരുത്താന്‍ പാർട്ടിക്കായില്ല; എം.വി ഗോവിന്ദന് ഔചിത്യ ബോധമില്ല': കൊല്ലം...

Save your stories

Sign in