Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

'അമിത് ഷാ സ്പീക്കര്‍ക്ക് പ്രണയലേഖനം എഴുതുന്നത് എന്തിന്?'; സഭയില്‍ വന്ന് സംസാരിക്കാന്‍ ഭയം: കെ.സി. വേണുഗോപാൽ

'അമിത് ഷാ സ്പീക്കര്‍ക്ക് പ്രണയലേഖനം എഴുതുന്നത് എന്തിന്?'; സഭയില്‍ വന്ന് സംസാരിക്കാന്‍ ഭയം: കെ.സി. വേണുഗോപാൽ

ന്യൂഡല്‍ഹി: സഭയില്‍ വന്ന് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്ന് കോണ്‍ഗ്രസ് എം.പി. കെ.സി. വേണുഗോപാല്‍. സഭയില്‍ നേരിട്ടെത്തി നിലപാട് വ്യക്തമാക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി സ്പീക്കര്‍ക്ക് കത്തെഴുതുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.

'ആഭ്യന്തരമന്ത്രി എന്തിനാണ് സ്പീക്കര്‍ക്ക് പ്രണയലേഖനം എഴുതുന്നത്? പറയാനുള്ള കാര്യങ്ങള്‍ സഭയില്‍ വന്ന് അംഗങ്ങളോട് നേരിട്ട് പറയാന്‍ അദ്ദേഹം എന്തുകൊണ്ടാണ് തയ്യാറാകാത്തത്? എന്തിനെയാണ് അദ്ദേഹം ഭയപ്പെടുന്നത്? സഭയിലെത്തി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അതിന് മറുപടി നല്‍കുമെന്നും പറയാനുള്ള ആര്‍ജ്ജവം ആഭ്യന്തരമന്ത്രി കാണിക്കണം. എന്നാല്‍ അതിന് പകരം അദ്ദേഹം പൂര്‍ണ്ണമായും ഒളിച്ചിരിക്കുകയാണ്,' കെ.സി. വേണുഗോപാല്‍ പറഞ്ഞു.

പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതിനും സഭ സ്തംഭിക്കുന്നതിനും പൂര്‍ണ്ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാരിന് മറ്റ് ചില അജണ്ടകളാണുള്ളതെന്നും എന്നാല്‍ ഇന്ത്യന്‍ ജനത ആ അജണ്ടകളെ പരാജയപ്പെടുത്തിയെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ലീവ് ഇന്ത്യ' നോട്ടീസിനെതിരെ നടൻ ഇമ്രാൻ ഖാൻ ബോംബെ ഹൈക്കോടതിയിൽ; എഫ്ആർആർഒ നടപടി ഭരണഘടനാ വിര...

Popular News

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ഇന്ത്യ' മുന്നണി തെരുവിലേക്ക്: രാംലീലാ മൈതാനത്ത് നവംബർ ഒന്നിന്...

Popular News

'സിസ്റ്റത്തിന് ആവശ്യം അന്ധഭക്തരെ, വിദ്യാർത്ഥികളെയല്ല'; പുതിയ പോഡ്കാസ്റ്റിൽ കേന്ദ്ര സർക്കാര...

Popular News

10 മണിക്കൂറിലധികം അജ്ഞാത കേന്ദ്രത്തിൽ; ഒടുവിൽ അഭിജീത് ദീപ്കെക്ക് ജാമ്യം

Save your stories

Sign in