Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

മോദിക്ക് ശക്തമായ താക്കീതായി പ്രതിപക്ഷ ഐക്യനിര; കരുണാനിധിയുടെ പ്രതിമ സോണിയാ ഗാന്ധി അനാഛാദനം ചെയ്തു

മോദിക്ക് ശക്തമായ താക്കീതായി പ്രതിപക്ഷ ഐക്യനിര; കരുണാനിധിയുടെ പ്രതിമ സോണിയാ ഗാന്ധി അനാഛാദനം ചെയ്തു
രാജ്യത്തെ പ്രതിപക്ഷപാർട്ടികളുടെ സംഗമവേദിയായി തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ പ്രതിമ അനാച്ഛാദനച്ചടങ്ങ്. ഡി.എം.കെ ആസ്ഥാനമായ തേനാംപേട്ടയിലെ 'അണ്ണാ അറിവാലയ'ത്തിൽ സ്ഥാപിച്ച കരുണാനിധിയുടെ പ്രതിമ യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി അനാച്ഛാദനം ചെയ്തു. പ്രതിപക്ഷ ഐക്യം വിളിച്ചോതി ദേശീയ രാഷ്ട്രീയത്തിലെ നിരവധി നേതാക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഒപ്പം പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍, രജനീകാന്ത്, ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനാണ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിച്ചത്. രാജ്യത്തിന്‍റെ ഭരണഘടനാ മൂല്യങ്ങളെ ഇല്ലാതാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി പറഞ്ഞു. കരുണാനിധി ജീവിച്ചിരുന്ന കാലത്തുതന്നെ ഇത്തരമൊരു ഐക്യം തന്‍റെ സ്വപ്നമായിരുന്നെന്നും സോണിയാ ഗാന്ധി വ്യക്തമാക്കി. ഇന്ത്യ എന്ന ആശയത്തെ ഇല്ലാതാക്കാൻ ആരെയും അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനാ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ ബി.ജെ.പിയെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  രാജ്യത്തെ ആക്രമിച്ച് നശിപ്പിക്കുന്ന സര്‍ക്കാരിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും രാഹുല്‍ ആഹ്വാനം ചെയ്തു. അടുത്ത ലോക്സഭാതെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇന്ത്യക്ക് പുതിയ പ്രധാനമന്ത്രിയാകുമെന്നും അത് രാഹുല്‍ ഗാന്ധിയായിരിക്കുമെന്ന് എം.കെ സ്റ്റാലിന്‍ പറഞ്ഞു. മോദിയുടെ ദുര്‍ഭരണത്തെ എതിർത്തു തോൽപിച്ച് രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് പ്രതിപക്ഷനിരയുടെ ഒത്തുചേരലെന്നും  സ്റ്റാലിൻ പറഞ്ഞു. https://twitter.com/ANI/status/1074304712319614987

Related articles

See all
India

'കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത് സത്യത്തിന് വേണ്ടി, സത്യം ജയിക്കും; നിരാശരാകരുത്, ജാഗ്രതയോടെ ന...

India

യു.പി.എ ഭരണം പിടിക്കും; എന്‍.ഡി.എക്ക് പകുതിയോളം സീറ്റുകള്‍ നഷ്ടമാകും : സര്‍വെ

India

"മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ തന്‍റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം" : നിലപാടിൽ ഉ...

India

"അധ്വാനം ഫലം കാണും"; പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസവും ധൈര്യവും പകർന്ന് പ്രിയങ്ക

Save your stories

Sign in